കട്ടൻ കാപ്പി പ്രിയരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ
കുറഞ്ഞ കലോറിയും ഉയർന്ന ആന്റിഓക്‌സിഡന്റുകളുമുള്ള കട്ടൻ കാപ്പിയുടെ എണ്ണമറ്റ ഗുണങ്ങൾ സ്ഥിരീകരിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്. ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
കാപ്പി ഇഷ്ടപ്പെടുന്ന ഒട്ടുമിക്കവർക്കും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് കട്ടൻ കാപ്പി. വൈകുന്നേരങ്ങളിൽ കട്ടൻ കാപ്പിയും കൂടെ ചൂടുള്ള സ്നാക്ക്സും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ഉന്മേഷദായകവും രുചികരവുമാണ് എന്നതിനപ്പുറം ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്.
കുറഞ്ഞ കലോറിയും ഉയർന്ന ആന്റിഓക്‌സിഡന്റുകളുമുള്ള കട്ടൻ കാപ്പിയുടെ എണ്ണമറ്റ ഗുണങ്ങൾ സ്ഥിരീകരിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്. ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
സ്ഥിരമായി കട്ടൻ കാപ്പി കുടിക്കുന്നവർക്ക് സന്ധിവാതം വരാനുള്ള സാധ്യത 57% കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ, ഈ ആരോഗ്യകരമായ പാനീയം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് പാർക്കിൻസൺസ് രോഗത്തിനും കരൾ കാൻസറിനും സാധ്യത കുറയ്ക്കും. എന്നിരുന്നാലും, അമിതമായ ഉപഭോഗം നെഞ്ചെരിച്ചിൽ, അസ്വസ്ഥത അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചൂടുള്ള ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ദിവസം ആരംഭിക്കാനുള്ള ഒരു മികച്ച മാർഗമാണ്. ഇത് ഊർജവും ഉണർവും നൽകുമെന്ന് മാത്രമല്ല ക്ഷീണം അകറ്റാനും സഹായിക്കും. ബ്ലാക്ക് കോഫി ഏറ്റവും ജനപ്രിയമായ ഒന്നാണ്...- ന്യൂട്രീഷ്യനിസ്റ്റ് പൂജ ഷെലാത് പറയുന്നു. രാവിലെ 9:00 നും 11:00 നും ഇടയിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും അവർ പറയുന്നു.
ഏകാഗ്രത വർധിപ്പിക്കുന്നത് മുതൽ ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നത് വരെയുള്ള നിരവധി നല്ല ആരോഗ്യ ഗുണങ്ങളുമായി ബ്ലാക്ക് കോഫി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ സമൃദ്ധമായ ഗുണങ്ങളിൽ, കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഊർജ നില വർധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ബ്ലാക്ക് കോഫിക്ക് ശക്തിയുണ്ട്.
'ഇന്ത്യക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാരണം'; പഠനം