വെള്ള അരിയെക്കാള്‍ നല്ലതോ ചുവന്ന അരി? അറിയാം ഈ ഗുണങ്ങള്‍...
ദഹനപ്രക്രിയയ്ക്ക് വിധേയമാകാത്ത നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവിനെ നിയന്ത്രിക്കുന്നു. ഇതൊടൊപ്പം ചുവന്ന അരിക്ക് ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് അനുയോജ്യം തവിടു കളയാത്ത ചുവന്ന അരിയുടെ ചോറാണ്.
എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ ഇഷ്ട ഭക്ഷണം ചോറ് തന്നെയാണ്. അതും വെള്ള ചോറ്. എന്നാൽ, ജീവകങ്ങളും നാരുകളും അടക്കമുളള പോഷകഘടകങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ചുവന്ന അരി. അരിയുടെ ഏറ്റവും കൂടുതൽ പോഷകാംശം ഉളള ഭാഗം അരിമണിയുടെ പുറത്തുളള തവിടാണ്. അരിമണിയുടെ ഉൾഭാഗത്ത് അന്നജം മാത്രമാണ് അടങ്ങിയിരിക്കുന്നത്.
എന്നാൽ, തവിടിൽ ശരീരത്തിനേറ്റവും ആവശ്യമായ ബി കോംപ്ലക്സ് ജീവകങ്ങളായ തയമിൻ, റെബോഫ്ലേവിൻ, നിയാസിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ തവിട് നാരുകളാൽ സമൃദ്ധമാണ്. ദഹനപ്രക്രിയയ്ക്ക് വിധേയമാകാത്ത നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവിനെ നിയന്ത്രിക്കുന്നു. ഇതൊടൊപ്പം ചുവന്ന അരിക്ക് ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് അനുയോജ്യം തവിടു കളയാത്ത ചുവന്ന അരിയുടെ ചോറാണ്. വെള്ള ചോറിന് ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലായതിനാൽ പ്രമേഹ രോഗികള്‍ അവ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.
ഫൈബര്‍ ധാരാളം ഉള്ളതിനാലും ഫാറ്റ് അടങ്ങിയിട്ടില്ലാത്തതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മലബന്ധം ഒഴിവാക്കാനും വെളളത്തിൽ ലയിച്ചു ചേരാത്ത നാരുകൾ അടങ്ങിയ ചുവന്ന അരി സഹായിക്കും. പ്രമേഹ നിയന്ത്രണത്തിനു രക്തത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാനും തവിട് ഉപകരിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് ചുവന്ന അരി. വിറ്റാമിന്‍ ബി6, ഇ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഗ്ലൂട്ടണ്‍ ചുവന്ന അരിയില്‍ ഒട്ടും അടങ്ങിയിട്ടില്ല. ചിലയിനം ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.