ശരീരഭാരം കുറയ്ക്കാന്‍ കൂണ്‍; അറിയാം മറ്റ് ഗുണങ്ങള്‍...
പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൂണിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ അറിയാം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'മഷ്‌റൂം' അഥവാ 'കൂൺ'. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, സെലിനിയം എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കും.
പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൂണിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ അറിയാം...
ഒന്ന്...
വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ ചില ഭക്ഷണങ്ങളില്‍ നിന്നും നമുക്ക് വിറ്റാമിൻ ഡി ലഭിക്കും. അതിലൊന്നാണ് കൂൺ. വിറ്റാമിന്‍ ഡിയുടെ കുറുവുള്ളവര്‍ ഉറപ്പായും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മൂന്ന്...
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
നാല്...
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൂൺ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കലോറി വളരെ കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതുമായ കൂണ്‍ വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
അഞ്ച്...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും കൂണ്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
Also Read: ചുവന്ന അരിയാണോ വെള്ള അരിയാണോ ആരോഗ്യത്തിന് നല്ലത് ?