ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് ഉന്മേഷം നൽകാനും എല്ലുകളും സന്ധികളും ശക്തിപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നവയാണ് ഈന്തപ്പഴവും നെയ്യും. ആയുർവേദം അനുസരിച്ച്, നെയ്യിൽ മുക്കിയ ഈന്തപ്പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടവുമാണ്. ശരീരത്തിന് വേണ്ട ഊർജ്ജം വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം നിലനിര്‍ത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. അതേസമയം, നെയ്യ് ആരോഗ്യകരമായ കൊഴുപ്പായതിനാൽ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ നിലനിർത്താൻ സഹായിക്കും. നെയ്യിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ ഉത്കണ്ഠയും സമ്മർദ്ദവും ഉറക്കമില്ലായ്മയും ഒഴിവാക്കാനും എല്ലുകളുടെ ആരോഗ്യത്തിനും നെയ്യ് നല്ലതാണ്.
ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുമ്പോള്‍ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കും, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നെയ്യിൽ മുക്കിയ ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...