വേനല്‍ക്കാലത്ത് മടികൂടാതെ കുടിക്കാം ഇളനീര്‍; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...
കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
വേനല്‍ക്കാലത്ത് മിക്കവരും ദാഹം ശമിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന പാനീയങ്ങളിലൊന്നാണ് ഇളനീർ.
മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന് കഴിയും.
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവവാണ്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനമാണ് പഞ്ചസാരയുള്ളത്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്.
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
ദഹനസഹായിയായും ഇത് പ്രവർത്തിക്കുന്നു. കിടക്കുന്നതിന് മുമ്പ് ഇളനീർ കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും. അതിരാവിലെ വെറും വയറ്റില്‍ ഇളനീർ കുടിക്കുന്നതും ഏറേ ഗുണകരമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും എന്നും വിദഗ്ധര്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീര്‍ ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്. ഇളനീര്‍ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ...