സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍...
വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ഈന്തപ്പഴത്തിന്‍റെ അത്ഭുത ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്ത്രീകളിലെ വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും.
രണ്ട്...
ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇവയെ പ്രതിരോധിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
പൊട്ടാസ്യം ധാരാളം അടങ്ങിയ ഈന്തപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
നാല്...
ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
അഞ്ച്...
ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ആറ്...
മാംഗനീസ്, മഗ്നീഷ്യം, സെലീനിയം, ചെമ്പ് എന്നിവയുടെ ഒരു കലവറയാണ് ഈന്തപ്പഴം. അതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. വാർധക്യത്തോട് അടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇവയ്ക്ക് കഴിയും.
ഏഴ്...
പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം കഴിക്കാവുന്നതാണ് ഈന്തപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ്. അതിനാല്‍ ഈന്തപ്പഴം കഴിച്ചതുകൊണ്ട് ശരീരഭാരം കൂടുകയുമില്ല.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും ഈ ഭക്ഷണ ശീലങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം