ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്...
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ചിട്ട് ബീറ്റ്റൂട്ട് തോരന്‍ ധാരാളമായി കഴിക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ദിവസവും ബീറ്റ്റൂട്ട് കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍...