ദിവസവും നാരങ്ങാവെള്ളം കുടിക്കാമോ? ഈ ദോഷങ്ങളെ തിരിച്ചറിയാം...
വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ നല്ലതാണ്. എന്നാല്‍ എന്തും അമിതമായാല്‍ ദോഷം ചെയ്യുമെന്നാണല്ലോ.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതു തന്നെയാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ നല്ലതാണ്. എന്നാല്‍ എന്തും അമിതമായാല്‍ ദോഷം ചെയ്യുമെന്നാണല്ലോ. നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് നല്ലതല്ല എന്നാണ് ഒരു വിഭാഗം ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ദിവസവും രണ്ട് ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതില്‍ കൂടുതല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചിലരുടെ ശരീരത്തെ മോശമായി ബാധിക്കാം.
നാരങ്ങാവെള്ളം കൂടുതൽ കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ദിവസവും വെറും വയറ്റിൽ നാരങ്ങാവെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും എന്നത് ശരിയാണ്. എന്നാല്‍ അസിഡിറ്റി പ്രശ്നമുള്ളവര്‍ക്ക് ഇത് ദോഷമായി ബാധിക്കാം. ഇവരില്‍ നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്ക് കാരണമാകും.
രണ്ട്...
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തെയും പല്ലിന്‍റെ ഇനാമലിനെയും മോശമായി ബാധിക്കാം. നാരങ്ങ അസിഡിക് ആയതു കൊണ്ട് നാരങ്ങാവെള്ളം കൂടുതൽ കുടിക്കുന്നത് പല്ലിന് പുളിപ്പ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും.
മൂന്ന്...
വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നത് ശരിയാണ്. എന്നാല്‍ അതും അധികമാകാതെ നോക്കുക.
നാല്...
ദിവസവും കൂടിയ അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകാം.
അഞ്ച്...
പുറത്തുനിന്നും വാങ്ങുന്ന പാക്കേജിഡ് നാരങ്ങാവെള്ളം കുടിക്കാതിരിക്കുക. ഇവയില്‍ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും കഴിക്കാം ഈന്തപ്പഴം; അറിയാം ഈ ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം