വെറും വയറ്റിൽ കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍...
ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കാന്‍. ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ.
രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് ചായയോ കാപ്പിയോ ആണ് പലരും കുടിക്കുന്നത്. ഒരു ദിവസത്തിന്‍റെ തുടക്കത്തില്‍ നിങ്ങള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കാന്‍. ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ. അവ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തിൽ തേൻ ചേര്‍ത്ത് കുടിക്കരുത് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ പറയുന്നത്. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് യഥാർത്ഥത്തിൽ നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തുമെന്നാണ് നേഹ പറയുന്നത്. തേനിൽ പഞ്ചസാരയേക്കാൾ ഉയർന്ന ഗ്ലൈസെമിക് സൂചികയും കൂടുതൽ കലോറിയും ഉണ്ടെന്നും അവര്‍ പറയുന്നു.
രണ്ട്...
പഴങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല എന്നാണ് നേഹ പറയുന്നത്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച്, ഇവ വളരെ വേഗത്തിൽ ദഹിക്കുകയും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും വിശപ്പുണ്ടാക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മൂന്ന്...
പലരുടെയും പ്രിയപ്പെട്ട ചായ, കാപ്പി തുടങ്ങിയവയും വെറും വയറ്റില്‍ കുടിക്കാന്‍ പാടില്ലത്രേ. ഇവ വയറിനെ അസ്വസ്ഥമാക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും നേഹ പറയുന്നു.
നാല്...
മധുരമുള്ള ഭക്ഷണങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നന്നല്ല. ഇത് നിങ്ങളുടെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും.
Also Read: അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ പരീക്ഷിക്കാം ഈ ആറ് ടിപ്സ്...