രാവിലെ വെറും വയറ്റില്‍ മല്ലിയില ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ മല്ലിയില ജ്യൂസ് തയ്യാറാക്കി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Amazing Reasons of Coriander juice On An Empty Stomach

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മല്ലിയില. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍  മല്ലിയില ജ്യൂസ് തയ്യാറാക്കി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രാവിലെ വെറും വയറ്റില്‍ മല്ലിയില ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍: 

1. വയറു കുറയ്ക്കാന്‍

ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കാം. 

2. ദഹനം

നാരുകള്‍ അടങ്ങിയ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും. 

3. രോഗ പ്രതിരോധശേഷി 

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

4. കണ്ണുകളുടെ ആരോഗ്യം 

വിറ്റാമിന്‍ എ ഉള്ളതിനാല്‍ മല്ലിയില ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

5. എല്ലുകളുടെ ആരോഗ്യം 

കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മല്ലിയില ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

6. പ്രമേഹം 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. 

7. കൊളസ്ട്രോള്‍

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും മല്ലിയില ജ്യൂസ് സഹായിക്കും. 

8. ചര്‍മ്മം 

വിറ്റാമിനുകളും മറ്റും അടങ്ങിയ മല്ലിയില വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ശരീരത്തില്‍ ബയോട്ടിൻ കുറവാണോ? തിരിച്ചറിയേണ്ട അഞ്ച് ലക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios