ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവ് അലി അഹമ്മദ് അസ്ലം അന്തരിച്ചു

1970- കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് തയ്യാറാക്കിയത്. ഒരിക്കല്‍ റെസ്റ്റോറന്റില്‍ തയ്യാറാക്കിയ ചിക്കൻ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അൽപം സോസ് ചേർക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു. 

Ali Ahmed Aslam Chicken Tikka Masala Inventor Dies At 77

ചിക്കന്‍ പ്രേമികളുടെ ഇഷ്ട വിഭവമാണ് ചിക്കന്‍ ടിക്ക മസാല. ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവും ഷെഫുമായി അലി അഹമ്മദ് അസ്ലം  (77)  അന്തരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിൽ അലി അഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷിഷ് മഹല്‍ റെസ്റ്റോറെന്‍റാണ് മരണവിവരം പുറത്തു വിട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 

1970- കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് തയ്യാറാക്കിയത്. ഒരിക്കല്‍ റെസ്റ്റോറന്റില്‍ തയ്യാറാക്കിയ ചിക്കൻ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അൽപം സോസ് ചേർക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു. തുടര്‍ന്നാണ് ചിക്കന്‍ ടിക്ക മസാല അലി അഹമ്മദ് തയ്യാറാക്കുന്നത്. 

യോഗര്‍ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി സോസ് എന്നിവ ചേര്‍ത്താണ് ലോക പ്രശസ്തമായ ചിക്കന്‍ ടിക്ക മസാല തയ്യാറാക്കുന്നത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് 48 മണികൂര്‍ അടച്ചിടുമെന്നും ഷിഷ് മഹല്‍ റെസ്റ്റോറെന്‍റ്  ഉപഭോക്താക്കളെ അറിയിച്ചു

Also Read: ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, ഒച്ചയടപ്പ്; ഈ ലക്ഷണങ്ങള്‍ നിസാരമാക്കി തള്ളിക്കളയേണ്ട...

Latest Videos
Follow Us:
Download App:
  • android
  • ios