'ഇത് നമ്മുടെ ചോറിന്‍റെയും മാമ്പഴ പുളിശേരിയുടെയും തായ് കസിന്‍'; ഇഷ്ടവിഭവം പരിചയപ്പെടുത്തി അഹാന
ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ അഹാനയും കുടുംബവും. യാത്രക്കിടയില്‍ മനസു കവര്‍ന്ന ഒരിഷ്ട വിഭവം ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് അഹാന ഇപ്പോള്‍.
നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് ആഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഫുഡിന്‍റെ പോസ്റ്റാണ് അഹാന പങ്കുവച്ചത്. ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ അഹാനയും കുടുംബവും. യാത്രക്കിടയില്‍ മനസു കവര്‍ന്ന ഒരിഷ്ട വിഭവം ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് അഹാന ഇപ്പോള്‍.
മാംഗോ സ്റ്റിക്കി റൈസ് എന്ന പരമ്പരാഗത തായ് ഡെസ്റ്റേര്‍ട്ട് കഴിക്കുന്നതിന്‍റെ ചിത്രം ആണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നമ്മുടെ ചോറിന്‍റെയും മാമ്പഴ പുളിശേരിയുടെയും തായ് കസിന്‍ സിസ്റ്റായി വരും ഈ ഡെസേര്‍ട്ട് എന്നാണ് അഹാന പറയുന്നത്. തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വേനല്‍ക്കാലത്ത് തായ്‌ലന്‍ഡില്‍ ഏറെ പ്രചാരമുള്ള രുചിക്കൂട്ടാണിത്.
Also Read: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സ്മൂത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം