മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. വെള്ളം കുടിക്കാതിരിക്കുക, നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകും. 

8 Foods To Fight Constipation In Winter

മലബന്ധം അലട്ടുന്നുണ്ടോ? പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. വെള്ളം കുടിക്കാതിരിക്കുക, നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകും. 

മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. 

രണ്ട്... 

പ്രൂൺസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. ഇവയും മലബന്ധം അകറ്റാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്... 

ഫ്ളാക്സ് സീഡുകൾ നാരുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

നാല്... 

ചിയ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാനും മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കും. 

അഞ്ച്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും മലബന്ധത്തെ തടയാനും സഹായിക്കും. 

ആറ്... 

തൈരാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

ഏഴ്... 

ഉണക്കമുന്തിരി, ഈന്തപ്പഴം, ഡ്രൈഡ് ഫിഗ്സ് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഇവയും മലബന്ധത്തെ തടയാന്‍ സഹായിക്കും.

എട്ട്... 

ഇലക്കറികളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കാത്സ്യത്തിന്‍റെ കുറവ്; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

youtubevideo

 


 

Latest Videos
Follow Us:
Download App:
  • android
  • ios