പുരുഷന്മാരിലെ വന്ധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങള്‍...
ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ട്രെസും മോശം ഭക്ഷണ ശീലവും ബീജത്തിന്റെ എണ്ണക്കുറവും ചില രോഗങ്ങളുമൊക്കെ പുരുഷന്മാരിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
വന്ധ്യതയെന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ട്രെസും മോശം ഭക്ഷണ ശീലവും ബീജത്തിന്റെ എണ്ണക്കുറവും ചില രോഗങ്ങളുമൊക്കെ പുരുഷന്മാരിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
പുരുഷന്മാരിലെ വന്ധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
സാല്‍മണ്‍ ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങളെ തടയാനും വന്ധ്യതയെ തടയാനും സഹായിക്കും. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്.
രണ്ട്...
അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഇവ കഴിക്കുന്നതും പുരുഷന്മാരിലെ പ്രത്യുത്പാദനശേഷി കൂട്ടാനും വന്ധ്യതയെ തടയാന്‍ സഹായിക്കും.
മൂന്ന്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ഹോര്‍മോണ്‍ പ്രശ്നങ്ങളെ തടയാനും പ്രത്യുത്പാദനശേഷി കൂട്ടാനും സഹായിക്കും.
നാല്...
മാതളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാതള ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.
അഞ്ച്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റും മറ്റ് വിറ്റാമിനുകളും അടങ്ങിയ ചീര കഴിക്കുന്നതും സ്ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യതയെ തടയാന്‍ സഹായിച്ചേക്കാം.
ആറ്...
നട്സും സീഡുകളുമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പുരുഷന്മാരിലെ പ്രത്യുത്പാദനശേഷി കൂട്ടാന്‍ സഹായിക്കും.
ഏഴ്...
പയർവർഗങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസുകളിൽ ഒന്നാണ് പയർവർഗങ്ങൾ. അതിനാല്‍ ഇവ കഴിക്കുന്നതും വന്ധ്യതയെ തടയാന്‍ സഹായിക്കും.
എട്ട്...
പാലും പാലുല്‍പ്പന്നങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയും കാത്സ്യവും മറ്റും അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതും പുരുഷന്മാര്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.