മുഖത്തെ ചുളിവുകളെ തടയാനും പ്രായം പറയാതിരിക്കാനും പതിവായി കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍...
ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
മുഖത്ത് ചുളിവുകളും വരകളും മറ്റും വീഴുന്നത് പലപ്പോഴും പ്രായമാകുമ്പോഴാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
മധുരക്കിഴങ്ങാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്...
തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
നാല്...
സിട്രസ് പഴങ്ങൾ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പപ്പായക്കൊപ്പം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുതേ...