വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...
വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ സൂചനയാണ്. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും. വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ സൂചനയാണ്. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട്...
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കത്തെ ബാധിക്കാം. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം.
മൂന്ന്...
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍ കഴിക്കുക. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും.
നാല്...
കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സ്. അതിനാല്‍ ആപ്പിൾ, വാഴപ്പഴം, ബാർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
വെള്ളം ധാരാളം കുടിക്കുക. ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
ആറ്...
പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണത്തിന്‍റെയും ഉപയോഗം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഏഴ്...
അമിത മദ്യപാനവും വയറിന്‍റെ ആരോഗ്യത്തെ മോശമാക്കാം. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കാം.
എട്ട്...
സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
ഒമ്പത്...
പതിവായി വ്യായാമം ചെയ്യുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പത്ത്...
ഉറക്കക്കുറവും വയറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മഞ്ഞുകാലത്ത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...