അഭിഷേക് ബച്ചനുമായി വേര്‍പിരിഞ്ഞ് ഐശ്വര്യ റായി ലണ്ടന്‍ വ്യവസായിയെ വിവാഹം കഴിച്ചോ? ഫോട്ടോകളുടെ സത്യമിത്

ഐശ്വര്യ റായി രണ്ടാം വിവാഹം ചെയ്തു എന്ന തരത്തിലാണ് ഫോട്ടോകള്‍ സഹിതമുള്ള സോഷ്യല്‍ മീഡിയ പ്രചാരണം 

What is the truth of facebook post claims Aishwarya Rai married to London Businessman Followed by Divorce from Abhishek Bachchan

മുംബൈ: ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രചാരണം. അഭിഷേകുമായി വേര്‍പിരിഞ്ഞ് ഐശ്വര്യ റായി ലണ്ടന്‍ വ്യവസായിയെ വിവാഹം കഴിച്ചു എന്നാണ് ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ സഹിതമുള്ള പ്രചാരണം. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'അഭിഷേക് ബച്ചനില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ഐശ്വര്യ റായി ലണ്ടന്‍ ബിസിനസുകാരനെ വിവാഹം ചെയ്തു'- എന്നാണ് നാല് ചിത്രങ്ങള്‍ സഹിതമുള്ള ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

What is the truth of facebook post claims Aishwarya Rai married to London Businessman Followed by Divorce from Abhishek Bachchan

വസ്‌തുതാ പരിശോധന

നാല് ഫോട്ടോകളിലും ഐശ്വര്യ റായിക്ക് ഒപ്പമുള്ള ആളുടെ ചിത്രത്തില്‍ അസ്വാഭാവികതകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. നാല് ഫോട്ടോകളിലും ഐശ്വര്യ റായിക്കൊപ്പമുള്ളയാളുടെ മുഖഭാവം ഒന്നുതന്നെയാണ്. അതായത് എല്ലാ ഒരു ചിത്രം തന്നെ. മാത്രമല്ല, ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് വെട്ടിയൊട്ടിച്ചതാണ് എന്ന് വ്യക്തമാക്കുന്ന പാടുകള്‍ തലയ്ക്ക് ചുറ്റും ചിത്രങ്ങളില്‍ കാണാനുമാകുന്നു. ഐശ്വര്യയ്‌ക്കൊപ്പം പോസ് ചെയ്‌തിരിക്കുന്നത് മറ്റാരോ ആണെന്നും ചിത്രങ്ങളില്‍ കാണുന്ന തല എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണെന്നും ഇതില്‍ നിന്ന് ഉറപ്പായി. 

യഥാര്‍ഥത്തില്‍ ആരാണ് ഐശ്വര്യ റായിക്കൊപ്പം നാല് ഫോട്ടോകളിലും പോസ് ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്തു. ഇതിനായി ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ഈ പരിശോധനയില്‍ യഥാര്‍ഥ ഫോട്ടോകള്‍ കണ്ടെത്താനും കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഐശ്വര്യ റായി പോസ് ചെയ്‌തിരിക്കുന്നത് അഭിഷേക് ബച്ചനൊപ്പം തന്നെയാണ്. ഫോട്ടോകളുടെ ഒറിജിനല്‍ ചുവടെ ചേര്‍ക്കുന്നു. 

യഥാര്‍ഥ ഫോട്ടോകള്‍ ചുവടെ

What is the truth of facebook post claims Aishwarya Rai married to London Businessman Followed by Divorce from Abhishek Bachchan

നിഗമനം 

അഭിഷേക് ബച്ചനുമായി വേര്‍പിരിഞ്ഞ് ഐശ്വര്യ റായി ലണ്ടന്‍ വ്യവസായിയെ വിവാഹം കഴിച്ചു എന്ന ഫേസ്ബുക്ക് പ്രചാരണം വ്യാജമാണ്. അഭിഷേക് ബച്ചന്‍റെ ചിത്രങ്ങളില്‍ മറ്റൊരാളുടെ തല വെട്ടിയൊട്ടിച്ചാണ് വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 

Read more: 'ഇന്ത്യന്‍ പതാകയില്‍ സ്‌പര്‍ശിച്ചാല്‍ 5000 രൂപ ക്യാഷ്‌ബാക്ക് ലഭിക്കും'; ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സത്യമെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios