വൈറല്‍ വീഡിയോയില്‍ കാണുന്നത് കടല്‍പശുവാണോ? Fact Check

കടല്‍ത്തീരത്തായി പശുവിന്‍റെ തലയും മത്സ്യത്തിന്‍റെ ഉടലുമുള്ള ഒരു ജീവിയെയും അതിന്‍റെ കുഞ്ഞിനെയുമാണ് വീഡിയോയില്‍ കാണുന്നത്

viral video of sea cow is fake

കടല്‍ ഒരുപാട് വ്യത്യസ്ത ജീവികളുടെ ആവാസവ്യവസ്ഥയാണ്. പശുവിന്‍റെ തലയും മത്സ്യത്തിന്‍റെ ഉടലുമുള്ള ഒരു ജീവി കടലിലുണ്ടോ? 'കടല്‍പശുവിന്‍റെ ദൃശ്യങ്ങള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

'കടൽ പശു... കടൽ പശു... എന്ന് കേട്ടിട്ടല്ലേയുള്ളൂ.. ദാ കണ്ടോളൂ... കടൽ പശു... അമ്മയും കുഞ്ഞും'- എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ആയിരത്തിലധികം ഷെയറുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചു. കടല്‍ത്തീരത്തായി പശുവിന്‍റെ തലയും മത്സ്യത്തിന്‍റെ ഉടലുമുള്ള ഒരു ജീവിയെയും അതിന്‍റെ കുഞ്ഞിനെയുമാണ് കാണുന്നത്. 10 സെക്കന്‍ഡാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. സമീപത്തായി തീരത്ത് നിരവധിയാളുകളെയും കാണാം. 

viral video of sea cow is fake

viral video of sea cow is fake

വസ്‌തുത

പ്രചരിക്കുന്ന വീഡിയോയിലെ സംഭവം വിശ്വസനീയമല്ല എന്നതിനാല്‍ വിശദപരിശോധന നടത്തി. ഇത്തരമൊരു സംഭവം നടന്നതായി ഒരു മാധ്യമവാര്‍ത്തയും കണ്ടെത്താനായില്ല. ഇതനുസരിച്ച് വിവിധ എഐ ഡിറ്റക്ഷന്‍ ടൂളുകളില്‍ നടത്തിയ പരിശോധനയില്‍ ഈ വീഡിയോ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് എന്ന ഫലമാണ് ലഭിച്ചത്. കടല്‍പശു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിര്‍മിച്ചതോ എഡിറ്റിംഗോ ആണെന്ന് വിവിധ ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളുടെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. 

Read more: ഈ എലവേറ്റ‍ഡ് ഹൈവേ കേരളത്തിലോ? പ്രചാരണങ്ങളുടെ വസ്‌തുത-Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios