ചോക്ക്‌ലേറ്റ് അധികം കഴിക്കല്ലേ, മുഖക്കുരു വരും; സത്യമെന്ത്?

മുഖക്കുരുവിന് കാരണമായി പല വിചിത്ര കാരണങ്ങളും നാമെല്ലാം ഒരിക്കലെങ്കിലും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും

does chocolate cause acne this is what health experts saying jje

മാരകരോഗമല്ല, മിക്കവരിലുമുണ്ടാകുന്ന ഒരവസ്ഥയാണ് എങ്കില്‍ക്കൂടിയും മുഖക്കുരു ആളുകളെ ആശങ്കയിലാക്കുന്ന ഒന്നാണ്. ചര്‍മ്മ സൗന്ദര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നവരെ മാത്രമല്ല മുഖക്കുരു ആശങ്കപ്പെടുത്താറ്. മുഖക്കുരുവിന്‍റെ പേരില്‍ പല കളിയാക്കലുകളും നേരിടേണ്ടിവരുന്നത് കൗമാരക്കാരെയടക്കം വിഷമത്തിലാക്കുന്ന കാര്യമാണ്. മുഖക്കുരുവിന് കാരണമായി പല വിചിത്ര കാരണങ്ങളും നാമെല്ലാം ഒരിക്കലെങ്കിലും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. മുഖക്കുരുവിന് കാരണമായി പരക്കെ പറയപ്പെടുന്ന ഒന്നാണ് നമ്മുടെ ഭക്ഷണരീതി. ചോക്ക്‌ലേറ്റുകള്‍ കഴിച്ചാല്‍ മുഖക്കുരു വരും എന്നതാണ് ഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ പ്രചാരം നേടിയിട്ടുള്ള ഒരു കാര്യം. എന്താണ് ഇതിലെ വസ്‌തുത. 

പ്രചാരണം 

മുഖക്കുരുവിന് കാരണമായി ഏറെക്കാലമായി പറയപ്പെടുന്ന ഒന്നാണ് ചോക്ക്‌ലേറ്റ്. ഇത് സംബന്ധിച്ചുള്ള നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാനാകും. ചോക്കലേറ്റ് ഒഴിവാക്കൂ....'മുഖക്കുരു കുറയ്ക്കൂ'... എന്നൊരു ട്വീറ്റ് സാമൂഹ്യമാധ്യമമായ എക്‌സില്‍ 2014 ജൂലൈ 13ന് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. 'മുഖക്കുരുവിന് കാരണമാകുന്ന എണ്ണമയമുള്ള സ്‌കിനുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് ചോക്‌ലേറ്റുകളും നട്‌സും മധുരവും' എന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി ട്വീറ്റുകള്‍ നമുക്ക് പരതിയാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താം. മുഖക്കുരുവുള്ളവര്‍ അത്രകണ്ട് ഭയക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണമാണോ ചോക്ക്‌ലേറ്റ്. അതും മധുരവും ചോക്‌ലേറ്റിന്‍റെ രുചിയും പ്രിയപ്പെട്ടവരാണെങ്കില്‍ ചോക്ക്‌ലേറ്റ് ഒഴിവാക്കണമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടോ? എന്താണ് നിങ്ങള്‍ മനസിലാക്കേണ്ട യാഥാര്‍ഥ്യം. 

does chocolate cause acne this is what health experts saying jje

does chocolate cause acne this is what health experts saying jje

വസ്‌തുത

ചോക്ക്‌ലേറ്റുകളും മുഖക്കുരുവും തമ്മില്‍ ചില ബന്ധങ്ങളുണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് സംബന്ധിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ആരോഗ്യവിദഗ്ധരുടെ സഹായം തേടിയിരുന്നു. 

കോട്ടയം മെഡിക്കല്‍ കോളേജിലെ ത്വക്ക്‌രോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസായ ഡോ. അശ്വിനി ആര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. 'ഈ വിഷയത്തിൽ നടന്നിട്ടുള്ള പഠനങ്ങളുടെ ഫലങ്ങൾ പലതും പരസ്പരവിരുദ്ധമാണ്. പാലുല്‍പന്നങ്ങള്‍ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന പദാര്‍ഥമാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. പാല്‍ ചേര്‍ത്തുകൊണ്ടാണ് പല ചോക്ക്‌ലേറ്റുകളും നിര്‍മ്മിക്കുന്നത്. അതിനാല്‍തന്നെ ചോക്ക്‌ലേറ്റ് കഴിക്കുന്നത് മുഖക്കുരുവിനുള്ള സാധ്യത കൂട്ടുകയും നിലവില്‍ പ്രശ്‌നം നേരിടുന്നവരുടെ അവസ്ഥ കൂടുതല്‍ വഷളാക്കാന്‍ വഴിവെക്കുകയും ചെയ്തേക്കാം. മധുരമടക്കം ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാവുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന ഘടകമാണ് എന്നതും പരിഗണിക്കേണ്ടതുണ്ട്. ചോക്ക്‌ലേറ്റില്‍ ഉയര്‍ന്ന അളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്'

എങ്കിലും നാം മനസിലാക്കേണ്ട മറ്റ് ചില വസ്‌തുതകള്‍ കൂടിയുണ്ട് എന്ന് ഡോ. അശ്വിനി പറയുന്നു. 'ചോക്ക്‌ലേറ്റ് കഴിക്കുന്നവരിലെല്ലാം മുഖക്കുരു ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചിലരില്‍ മാത്രമേ ചോക്ക്‌ലേറ്റ് മുഖക്കുരുവിന് കാരണമാകുന്നുള്ളൂ. ചേക്ക്‌ലേറ്റും പാലുല്‍പന്നങ്ങളും തനിക്ക് മുഖക്കുരുവിന് കാരണമാകുന്നു എന്ന് ഉറപ്പുള്ള രോഗികള്‍ മാത്രമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുള്ളൂ. ചോക്ക്‌ലേറ്റ് മാത്രമല്ല, മറ്റനേകം ഘടകങ്ങളും മുഖക്കുരുവിന് കാരണമാകാറുണ്ട്' എന്നും ഡോ. അശ്വിനി ആര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലിങ്കില്‍ വായിക്കാം

മുഖക്കുരുവും ചോക്ക്‌ലേറ്റും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനങ്ങള്‍ ചുവടെ (Rook's textbook of Dermatology, 9th edition)

does chocolate cause acne this is what health experts saying jje

does chocolate cause acne this is what health experts saying jje

മുഖക്കുരുവിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ഭക്ഷണ രീതി മാത്രമല്ല, മറ്റനേകം സാഹചര്യങ്ങളും മുഖക്കുരുവിന് കാരണമാകുമെന്നും ഏവരും മനസിലാക്കേണ്ടതാണ്. മുഖക്കുരുവിനെ കുറിച്ചുള്ള വിചിത്ര പ്രചാരണങ്ങളോട് ഗുഡ്‌ബൈ പറയേണ്ടതുമുണ്ട്.

Read more: നീറ്റ് പരീക്ഷാര്‍ഥികളെ ശ്രദ്ധിക്കുവിന്‍; ടെന്‍ഷന്‍ വേണ്ടാ, ആ സര്‍ക്കുലര്‍ വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios