ഒരു സിനിമാക്കാരന്‍;നര്‍മ്മവും സെന്‍റിമെന്‍റ്സും കോര്‍ത്തിണക്കിയ ത്രില്ലര്‍
സഹസംവിധായകന്‍ ആൽബിയുടെയും അദ്ദേഹത്തിന്റെ ഭാര്യ സൈറയുടെയും കഥയാണ് ചിത്രം പറയുന്നത്. പേരില്‍ സിനിമാക്കാരന്‍ എന്ന് പറയുന്നുണ്ട് എങ്കിലും സിനിമയ്ക്കുള്ളിലെ സിനിമയല്ല ഇത്. സിനിമയില്‍ ജോലി ചെയ്യുന്ന ഒരാളുടെ ജീവിതം മാത്രം ആണ്. സഹ സംവിധായകനില്‍ നിന്നും മാറി സ്വന്തം സിനിമ സ്വപ്നം കണ്ടു നടക്കുന്ന കഥാപാത്രം. വീട്ടില്‍ നിന്ന് വലിയ സപ്പോര്‍ട്ട് ഇല്ല. അതെ സമയം പ്രണയിച്ച കുട്ടിയെ വിവാഹം ചെയ്യേണ്ടാതായും വരുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നും ആല്‍ബിയുടെ മുന്നോട്ടുള്ള യാത്ര ഒരു സിനിമാക്കാരന്‍ പറയുന്നത് . സിനിമയുടെ ആദ്യ ഭാഗത്ത് ആല്‍ബിയുടെ ജീവിതവും പശ്ചാത്തലവും ഒക്കെ ആണ് പറയുന്നതെങ്കിലും ഇടവേള അടുക്കുമ്പോഴേക്കും പ്രതീക്ഷയ്ക്കപ്പുറത്തേക്കു സിനിമ എത്തുന്നു. ആദ്യ പകുതിയില്‍ കണ്ടത്തില്‍ നിന്നും മാറി പൂര്‍ണമായി വേറൊരു തലത്തിലാണ് രണ്ടാം പകുതി പറയുന്നത്.
വിനീത് ഇത്രയും കാലം ചെയ്തതില്‍ വച്ച് വളരെ ഈസി ആയും നല്ല രീതിയിലും ചെയ്ത കഥാപാത്രമാണ് ആല്‍ബി. അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലെ എലി എന്നാ കഥാപാത്രത്തിന് ശേഷം രജീഷ വിജയന്റെ മികച്ച കഥാപാത്രം തന്നെ ആണ് സൈറയും. രണ്ടു പേരുടെയും പ്രകടനങ്ങള്‍ സിനിമയുടെ നല്ല ഘടകങ്ങളില്‍ പെടുന്നതാണ്. പ്രണയ സീനുകളില്‍, ഇമോഷണല്‍ സീനുകളില്‍ ഒക്കെ നല്ല കെമിസ്ട്രി തന്നെ ഉണ്ട്. പത്തു കല്പനകള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ പ്രശാന്ത് നാരായണന്‍ ഈ ചിത്രത്തില്‍ ഒരു കിടിലന്‍ പോലീസ് വേഷം ചെയ്തിട്ടുണ്ട്. അനുശ്രീ, രണ്‍ജി പണിക്കര്‍, ഹരീഷ്, ലാല്‍ എന്നിവരും മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. ഗാനങ്ങള്‍ ചിത്രത്തിന്റെ കഥയ്ക്ക് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പക്ഷേ അത്ര മികച്ചതായി തോന്നിയില്ല. എങ്കിലും പശ്ചാത്തല സംഗീതം മികച്ചു നില്‍ക്കുന്നു. നല്ല കാഴ്ചകളും സിനിമയുടെ ആസ്വാദനം നല്ലതാക്കുന്നു.
ആദ്യം കഥാപാത്രത്തെയും കഥാ പശ്ചാതലതെയും പ്രേക്ഷകന് പരിചിതമാക്കുക. അതിനു ശേഷം കഥയുടെ പ്രധാന കാര്യതിലെത്തിക്കുക. ഇത്രയും സമയത്തിനിടയ്ക് കഥാപാത്രത്തെ പ്രേക്ഷകന് ഇഷ്ടപ്പെടുന്നിടത്ത് സംവിധായകന്‍ വിജയിക്കുന്നു. പിന്നീട് ആ ഇഷ്ടം കാരണം പ്രേക്ഷകന് അനുഭവിക്കേണ്ടി വരുന്ന പിരിമുറുക്കം. മലയാളത്തില്‍ ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ച ചില സിനിമകള്‍ നമുക്ക് വളരെ പരിചിതമാണ്. അത്തരം ഒരു രീതി പിന്തുടരുന്ന അവതരണം ആണ് സിനിമാക്കരനിലും പ്രകടമാവുന്നത്. എങ്കിലും വേറൊന്നിന്റെ ആവര്‍ത്തനം ആകുന്നില്ല എന്നതും ശ്രദ്ദേയം.
ഒറ്റവാക്കില്‍ വാക്കില്‍ പറഞ്ഞാല്‍ ഇതൊരു ഫാമിലി ഡ്രാമ എന്നും പറയാം അല്ലെങ്കില്‍ ഫാമിലി ത്രില്ലര്‍ എന്നും പറയാം. ഒരേ സമയം രണ്ടു വിഭാഗവും വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നത് തന്നെ കാരണം, ട്രെയിലറിലും പോസ്റ്ററിലും കണ്ടതിനപ്പുറം ഉള്ള കാഴ്ചകള്‍ സമ്മാനിക്കുന്നുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെ തിയേറ്റര്‍ കാഴ്ചകളില്‍ നഷ്ടമാവാത ഒന്ന് തന്നെ ആയിരിക്കും ഇത്. സത്യസന്ധത ആണ് ഒരാളെ വിജയത്തില്‍ എത്തിക്കുന്നത് എന്നും സിനിമ അടിവരയിടുന്നു.
സംവിധായകന് തന്നെ ആണ് കൈയ്യടി. ഇടയ്‍ക്ക് നര്‍മത്തില്‍ പൊതിഞ്ഞും മറ്റു ചിലപ്പോള്‍ സെന്റിമെന്റല്‍ സീനുകളില്‍ മാറിയും പിന്നീട് ഒരു ത്രില്ലര്‍ മൂഡിലേക്കും പോകുന്ന സിനിമ. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സിനിമ മുന്നോട്ടു പോയിട്ടും ഉണ്ട്. പെരുന്നാൾ കാലത്തു തീർച്ചയായും കാണാൻ പറ്റിയ സിനിമ ആണ് 'ഒരു സിനിമാക്കാരൻ'