കരിഞ്ചാത്തന്‍ - തീര്‍ത്തും വ്യത്യസ്തമായ മലയാള ചെറുചിത്രം
കരിഞ്ചാത്തന്‍ ചെറുചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാകുന്നു. ചാത്തനെ ഇല്ലായ്മ ചെയ്യാനെത്തുന്ന രണ്ട് പേര്‍ പരസ്പരം കണ്ടുമുട്ടുന്നതും അവരുടെ പരിണാമവും ഏറ്റുമുട്ടലും പ്രശ്നങ്ങളും മലയാളത്തില്‍ ഇന്നുംവരെ കാണാത്ത പാശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കരിഞ്ചാത്തന്‍. കൃഷ്‌ണേന്ദു കലേഷാണ് കരിഞ്ചാത്തന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഇന്നത്തെ ജനതയുടെ കറുപ്പ് കലർന്ന, പ്രാകൃത-യുദ്ധ വിചാരങ്ങളെ ഇടകലർത്തിയത് കൊണ്ടുമാണ് പഴയ സിനിമ ന്വർ എന്ന ശൈലിയില്‍ ചിത്രം അവതരിപ്പിക്കുന്നത്. കാഴ്ചയില്‍ സ്ഥിരത കൊണ്ടുവരുമ്പോള്‍ തന്നെ, സംഭാഷണങ്ങളോ സംഭവങ്ങളോ എല്ലാം സമ്മിശ്ര രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഈ ചെറുചിത്രം. ആക്ഷേപഹാസ്യവും, ത്രില്ലെർ സ്വഭാവമുള്ള പ്രവൃത്തികളും ഇടകലർത്തിയാണ് അവതരണം.
പ്രൊഫെഷനലും അല്ലാത്തതുമായ പത്തു സിനിമാപ്രേമികൾ ചേര്‍ന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്, ഒരൊറ്റ വീട്ടിൽ വെച്ച് ആറ് ദിവസം കൊണ്ട് ഷൂട്ട് ചെയ്താണ് ചിത്രം.