കേരളത്തില്‍ നിന്ന് ആകെ നേടിയത് എത്ര? 'വാരിസി'ന്‍റെ ഒരു മാസത്തെ കളക്ഷന്‍

വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണമാണ് ചിത്രം നേടിയത്

varisu box office collection kerala thalapathy vijay sri venkateswara creations nsn

തമിഴിലെ ഇത്തവണത്തെ പൊങ്കല്‍ റിലീസുകളില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ഒന്നായിരുന്നു വിജയ് നായകനായ വാരിസ്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന്‍റെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാര്‍ ചിത്രം തുനിവും തിയറ്ററുകളില്‍ എത്തിയിരുന്നതിനാല്‍ തമിഴ് സിനിമയെ സംബന്ധിച്ച് ആഘോഷ സീസണ്‍ ആയി മാറി പൊങ്കല്‍. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വിവിധ പ്രദേശങ്ങളില്‍ നേടിയ കണക്കുകള്‍ പ്രത്യേകമായി എത്തിയിരിക്കുകയാണ്. 

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം ഇതിനകം നേടിയ ​ഗ്രോസ് 143 കോടിയാണ്. ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് 27.5 കോടി, കര്‍ണാടകത്തില്‍ നിന്ന് 14.75 കോടി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 14.65 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷന്‍. അതേസമയം കേരളത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ നേട്ടം 13.35 കോടിയാണ്.

ALSO READ : ബോക്സ് ഓഫീസിലും ചിരിക്കിലുക്കം; കളക്ഷനില്‍ കുതിപ്പുമായി 'രോമാഞ്ചം'

വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണമാണ് ചിത്രം നേടിയത്. അമേരിക്കയില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് 2.77 മില്യണ്‍, ഓസ്ട്രേലിയയില്‍ നിന്ന് 0.51 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് വാരിസ്. ബിഗില്‍ ആണ് മറ്റൊരു ചിത്രം. അതേസമയം ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ തമിഴ് ചിത്രവുമാണ് വാരിസ്. 2 പോയിന്‍റ് 0, ബിഗില്‍, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios