നാലാമാഴ്‍ചയിലും കേരളത്തില്‍ 125ല്‍ അധികം സ്‍ക്രീനുകള്‍, ലക്കി ഭാസ്‍കര്‍ നേടിയ തുക

ലക്കി ഭാസ്‍കര്‍ സിനിമയുടെ കേരള സ്‍ക്രീനുകളുടെ എണ്ണം പുറത്ത്.

Lucky Baskhar film Kerala screen count out hrk

ലക്കി ഭാസ്‍കര്‍ വൻ ഹിറ്റായിരിക്കുകയാണ്. മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ ചിത്രം കളക്ഷനില്‍ കുതിക്കുകയാണ്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ലക്കി ഭാസ്‍കര്‍ സിനിമ നാലാം ആഴ്‍ചയിലും കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 125ഓളം സ്‍ക്രീനുകളില്‍ ആണ്.

കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. അമരന്റെ പ്രഭയില്‍ അധികമാരും ഗൗനിക്കാത്തതായിരുന്നു തുടക്കത്തില്‍ ലക്കി ഭാസ്‍കര്‍. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയുമാണ്.

Read മുഖം തിരിച്ച് ധനുഷും നയൻതാരയും, വിവാദങ്ങള്‍ക്കിടെ നടനും നടിയും സ്വകാര്യ ചടങ്ങില്‍, വീഡിയോ പ്രചരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios