വിദേശ റിലീസിലും മികച്ച പ്രതികരണം; 'വരനെ ആവശ്യമുണ്ട്' യുഎസില്‍ നിന്ന് നേടിയത്
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനി, വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'വരനെ ആവശ്യമുണ്ട്'. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആഗോള കളക്ഷന്‍ കഴിഞ്ഞ വാരം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ചിത്രം 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് വേഫെയറര്‍ ഫിലിംസ് അറിയിച്ചത്. ജിസിസിക്ക് പുറമെ യുഎസ്, യുകെ, കാനഡ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. അവിടങ്ങളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ 16 ദിവസത്തെ യുഎസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
1.95 ലക്ഷം ഡോളറാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക്. അതായത് 1.40 കോടി രൂപ. ഒരു മലയാള ചിത്രത്തിന്റെ മികച്ച കളക്ഷനാണ് ഇത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. പ്രിയദര്‍ശന്റെ മകള്‍ കല്യാണിക്കൊപ്പം ദുല്‍ഖറും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
അതേസമയം വേഫെയറര്‍ ഫിലിംസിന്റേതായി രണ്ട് ചിത്രങ്ങള്‍ കൂടി പ്രൊഡക്ഷന്‍രെ വിവിധ ഘട്ടങ്ങൡലാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ തന്നെ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'കുറുപ്പ്', നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന 'മണിയറയിലെ അശോകന്‍' എന്നിവയാണ് അവ.