ആദ്യ 10ല്‍ മോഹൻലാലും മമ്മൂട്ടിയുമില്ല, കളക്ഷനില്‍ വിജയ് പതിനാറാമൻ, ഒന്നാമൻ അജിത്തും രജനികാന്തുമല്ല
ആദ്യ 10ലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ ഇല്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ഇന്ത്യൻ ബോക്സ് ഓഫീസില്‍ തെന്നിന്ത്യൻ സിനിമകളാണ് സമീപകാലത്ത് മുൻനിരയിലുള്ളത്. തെലുങ്കില്‍ നിന്ന് ഒട്ടേറെ ചിത്രങ്ങളാണ് കളക്ഷനില്‍ രാജ്യമൊട്ടാകെ കണക്കിലെടുത്താലും മുന്നിലുള്ളത്. പക്ഷേ മലയാളത്തില്‍ നിന്നുള്ള പ്രാതിനിധ്യം ആദ്യ പത്തിലുമില്ല. ബാഹുബലി രണ്ടാണ് ഇപ്പോഴും തെന്നിന്ത്യയില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ആകെ പരിഗണിക്കുമ്പോള്‍ പോലും കളക്ഷനില്‍ രണ്ടാമതാണ് ബാഹുബലി. ബാഹുബലി 2 ആകെ 1,810 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. എസ് എസ് രാജമൗലി തന്നെ സംവിധാനം ചെയ‍്‍ത ആര്‍ആര്‍ആര്‍ ആഗോളതലത്തില്‍ 1,316 കോടി രൂപയുമായി തെന്നിന്ത്യൻ സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് 2 കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് 1200 കോടി നേടിയാണ്.
നാലാം സ്ഥാനത്തുള്ളത് തമിഴകത്തിന്റെ 2.0. രജനികാന്തിന്റെ 2.0 നേടിയത് 699 കോടി രൂപയാണ്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നതും രജനികാന്താണ്. ജയിലര്‍ ആകെ നേടിയത് 600 കോടി രൂപയാണ്. ആറാം സ്ഥാനത്തുള്ള ബാഹുബലി 599.72 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഏഴാമതുള്ള പൊന്നിയിൻ സെല്‍വൻ 450 കോടി നേടിയപ്പോള്‍ കമല്‍ഹാസൻ നായകനായി വേഷമിട്ട വിക്രം 435 കോടിയുമായി എട്ടാം സ്ഥാനത്തും പ്രഭാസ് നായകനായ സാഹോ 433.06 കോടിയുമായി ഒമ്പതാം സ്ഥാനത്തും ഋഷഭ് ഷെട്ടിയുടെ കന്നഡ ചിത്രമായ കാന്താര 393 കോടിയുമായി പത്താം സ്ഥാനത്തുമുണ്ട്. പതിനാറാമതുള്ള വിജയ്‍യുടെ വാരിസ് നേടിയത് 293 കോടി രൂപയാണ്. മുപ്പത്തിനാലാം സ്ഥാനത്താണ് മലയാളത്തില്‍ നിന്നുള്ള സിനിമയാണ് 2018.2018 ആകെ 200 കോടി കളക്ഷൻ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
Read More: ലിയോയിലെ വിജയ്‍യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക