കോടി ക്ലബില്‍ ആ തെന്നിന്ത്യൻ താരം ഒന്നാമൻ, മൂന്നാമൻ പ്രഭാസ്, മോഹൻലാല്‍ പതിനഞ്ചാമൻ, മമ്മൂട്ടിക്ക് ഇടമില്ല

പൃഥ്വിരാജ്, നസ്‍ലെൻ, നിഖില്‍ സിദ്ധാര്‍ഥ് തുടങ്ങിയവരൊക്കെ ആ പട്ടികയിലുണ്ട്.

 

South Indian actors 100 crore club list Vijay Prabhas Mohanlal Tovino Thomas hrk

ബോളിവുഡില്‍ നിന്നുള്ളവ മാത്രമായിരുന്നു പണംവാരി സിനിമകളായി മുമ്പ് കണക്കാക്കിയിരുന്നത്. തെലുങ്കിലും തമിഴകത്തും നിന്നുള്ള സിനിമകള്‍ ബോളിവുഡിനെ വെല്ലുന്ന ഹിറ്റുകളായി അടുത്തിടെ മാറാറുണ്ട്. നിലവില്‍ തെലുങ്ക് ഇന്ത്യയില്‍ കൂടുതല്‍ കളക്ഷൻ നേടാറുമുണ്ട്. കൂടുതല്‍ തവണ തെന്നിന്ത്യയില്‍ 100 കോടി ക്ലബിലെത്തിയ നടൻമാരുടെ പട്ടിക പരിശോധിക്കുന്നത് സിനിമാ ആരാധകര്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും.

തെന്നിന്ത്യയില്‍ നിന്ന് 100 കോടി ചിത്രങ്ങള്‍ കൂടുതല്‍ ഉള്ളത് വിജയ്‍ക്കാണ്. 12 എണ്ണമാണ് വിജയ്‍യുടേതായി 100 കോടി ക്ലബിലെത്തിയത്. രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരവുമാണ് വിജയ്. 10 എണ്ണമാണ് നൂറ് കോടി ചിത്രങ്ങളായി രജനികാന്തിനുള്ളത്.നടൻ പ്രഭാസാകട്ടെ ഏഴ് 100 കോടി ക്ലബുമായി മൂന്നാമതുണ്ട്. രണ്ട് തവണ 1000 കോടി ചിത്രങ്ങളും പ്രഭാസിന്റെ പേരിലായിട്ടുണ്ട്. നാലാം സ്ഥാനത്ത് ഏഴ് 100 കോടി ക്ലബുമായി മഹേഷ് ബാബുമുണ്ട്. രാം ചരണിന് മൂന്ന് 100 കോടി ക്ലബാണുള്ളത്.

മലയാളത്തിന്റെ മോഹൻലാല്‍ രണ്ട് 100 കോടി ക്ലബില്‍ അംഗത്വം നേടിയെങ്കിലും തെന്നിന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്. യാഷിന് രണ്ടും കന്നഡയിലെ തന്നെ താരമായ ഋഷഭ് ഷെട്ടിക്ക് ഒരു 100 കോടി ക്ലബുമാണുള്ളത്. ധനുഷിനും രണ്ട് 100 കോടി ചിത്രങ്ങളാണ് ഉള്ളത്. പൃഥ്വിരാജ്, കാര്‍ത്തി, നസ്‍ലെൻ, സൗബിൻ ഷാഹിര്‍, ഫഹദ്, നിഖില്‍ സിദ്ധാര്‍ഥ്, സുന്ദര്‍ സി, സായ് ധരം തേജ്, തേജ സജ്ജ, വിക്രം, ടൊവിനോ തോമസ്, വിജയ് ദേവെരകൊണ്ട, വരുണ്‍ തേജ്, വെങ്കടേഷ്, വിശാല്‍, വിജയ് സേതുപതി എന്നിവര്‍ക്കും ഓരോ 100 കോടി ക്ലബുകള്‍ ഉള്ളപ്പോള്‍ മമ്മൂട്ടിക്ക് ആ പട്ടികയില്‍ ഇടമില്ല.

Read More: 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios