ആദ്യ ദിനം 50 കോടി, 28-ാം ദിനത്തില്‍ 500 കോടി; 'പഠാന്‍റെ' ഇന്ത്യന്‍ പടയോട്ടം ഇങ്ങനെ

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം

pathaan indian net box office milestones shah rukh khan deepika padukone nsn

ഷാരൂഖ് ഖാന് മാത്രമല്ല, ബോളിവുഡ് വ്യവസായത്തിനാകെ പഠാന്‍ നല്‍കിയ ആശ്വാസം ചെറുതല്ല. തുടര്‍ പരാജയങ്ങള്‍ക്കവസാനം കരിയറില്‍ ഇടവേളയെടുത്ത കിംഗ് ഖാന്‍റേതായി നാല് വര്‍ഷത്തിനിപ്പുറം എത്തുന്ന ചിത്രമാണ് പഠാനെങ്കില്‍ കൊവിഡ് കാലത്തെ വലിയ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു ചിത്രം. ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഇതിനകം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 1000 കോടിയില്‍ അധികമാണ്. 

റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ക്രമാനുഗതമായാണ് ബോക്സ് ഓഫീസിലേക്ക് പടര്‍ന്നു കയറിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഓരോ നാഴികക്കല്ലും താണ്ടിയത് എത്ര ദിവസം കൊണ്ടാണെന്നത് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ തരണ്‍ ആദര്‍ശ് സംഖ്യകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ഇങ്ങനെ..

50 കോടി- 1-ാം ദിവസം

100 കോടി- 2-ാം ദിവസം

150 കോടി- 3-ാം ദിവസം

200 കോടി- 4-ാം ദിവസം

250 കോടി- 5-ാം ദിവസം

300 കോടി- 7-ാം ദിവസം

350 കോടി- 9-ാം ദിവസം

400 കോടി- 12-ാം ദിവസം

450 കോടി- 18-ാം ദിവസം

500 കോടി- 28-ാം ദിവസം

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍റെ കണക്കാണ് ഇത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ALSO READ : 'അമ്മേ, ഇവളുടെ കല്യാണത്തിന് പത്ത് പവന്‍ എന്‍റെ വക'; നടക്കാതെപോയ ഒരു വാക്ക്

Latest Videos
Follow Us:
Download App:
  • android
  • ios