3.8 കോടി, വാലിബന്റെ തട്ടുതാണുതന്നെ! വിജയ്‌യെ കടത്തിവെട്ടി മോഹൻലാൽ;എത്തിപ്പിടിക്കുമോ പുഷ്പ2 ? കേരള പ്രീ സെയില്‍

പുഷ്പ 2നും കേരളത്തില്‍ മികച്ച പ്രീ സെയില്‍ കളക്ഷന്‍ ലഭിക്കുന്നുണ്ട്. 

mohanlal movie Malaikottai Vaaliban first position in 2024 Top Pre Sales in Kerala Box Office

രു സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ബോക്സ് ഓഫീസ് കണക്ക്. സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ കളക്ഷനുകള്‍ വന്ന് തുടങ്ങും. പ്രീ സെയില്‍ ബിസിനസുകളിലൂടെയാണ് അത്. ഈ കളക്ഷനുകള്‍ തീരുമാനിക്കും ആദ്യദിനം ഒരു പുതു ചിത്രം എത്ര കോടി രൂപയുടെ കളക്ഷന്‍ നേടുമെന്ന്. അത്തരത്തില്‍ നാളെ റിലീസ് ചെയ്യുന്ന പുഷ്പ 2 കളക്ഷനില്‍ വന്‍ കുതിപ്പ് നടത്തുന്നതിനിടെ കേരളത്തില്‍ പ്രീ സെയിലിലൂടെ കോടികള്‍ വാരിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

പത്ത് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ ഉണ്ട്. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് മലൈക്കോട്ടൈ വാലിബന്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പ്രീ സെയിലില്‍ വന്‍ ഹൈപ്പ് ലഭിച്ചിരുന്നു. 

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

റിപ്പോര്‍ട്ട് പ്രകാരം 3.8 കോടിയാണ് വാലിബന്‍റെ പ്രീ സെയില്‍ കളക്ഷന്‍. വിജയ് ചിത്രം ദ ഗോട്ടിന്‍റെ പ്രീ സെയില്‍ കളക്ഷനെ മറി കടന്നാണ് മലൈക്കോട്ടൈ വാലിബന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, പട്ടികയില്‍ ആദ്യ അഞ്ചില്‍ സൂര്യ ചിത്രം കങ്കുവയും ഇടം പിടിച്ചിട്ടുണ്ട്. 

2024ലെ കേരള പ്രീ സെയില്‍ ബിസിനസ് ഇങ്ങനെ

1 മലൈക്കോട്ടോ വാലിബന്‍ - 3.8 കോടി
2 ദ ഗോട്ട് -  3.7 കോടി
3 ടര്‍ബോ - 3.5 കോടി
4 ആടുജീവിതം - 3.5 കോടി
5 കങ്കുവ -  2.62 കോടി
6 പുഷ്പ 2 - 2.17 കോടി*
7 ആവേശം - 1.90 കോടി
8 വേട്ടയ്യന്‍ -  1.70 കോടി
9 വര്‍ഷങ്ങള്‍ക്കു ശേഷം - 1.43 കോടി
10 മഞ്ഞുമ്മല്‍ ബോയ്സ് - 1.32 കോടി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios