ഫൈറ്ററും വീണു, മഞ്ഞുമ്മല്‍ ബോയ്‍സിനേക്കാളും ടിക്കറ്റ് വില്‍പനയില്‍ മുന്നില്‍ ആ സര്‍പ്രൈസ് ചിത്രം മാത്രം
ഇന്ത്യയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ടിക്കറ്റ് വില്‍പനയില്‍ ഇനി ആ ഒരേയൊരു ചിത്രം മാത്രമാണുള്ളത്.
മോളിവുഡിന് 2024 നല്ല കാലമാണ്. തുടര്‍ച്ചയായി വമ്പൻ ഹിറ്റുകളാണ് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്. മോളിവുഡാണ് 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമാ ഇൻഡസ്‍ട്രികളില്‍ കൂടുതല്‍ ചര്‍ച്ചയായി മാറിയിരിക്കുന്നതും. 2024ല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത് മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
മഞ്ഞുമ്മല്‍ ബോയ്‍സിന്റേതായി 2024ല്‍ വിറ്റ ടിക്കറ്റുകള്‍ 40.30 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകളുടെ വില്‍പനയില്‍ 2024ല്‍ ഒന്നാമതുള്ള ഇന്ത്യൻ സിനിമ ഹനുമാനാണ്. ആകെ വിറ്റത് 47.2 ലക്ഷം ടിക്കറ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക്കിന്റെ ഫൈറ്ററിന്റെ 36.80 ലക്ഷം ടിക്കറ്റുകളും വിറ്റു.
ബോളിവുഡിലെ ശെയ്‍ത്താന്റെ 28.7 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രം പ്രേമലുവിന്റേതായി ആകെ 24.4 ലക്ഷം ടിക്കറ്റുകളും വിറ്റു. ആര്‍ട്ടിക്കിള്‍ 370ന്റെ 20.4 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. തേരി ബാതോൻ മേ ഐസ ഉല്‍ഝാ ജിയായുടേതായി 2024ല്‍ 19.4 ലക്ഷം ടിക്കറ്റുകളും ഗുണ്ടുര്‍ കാരത്തിന്റെ 18.1 ലക്ഷം ടിക്കറ്റുകളും ആടുജീവിതത്തിന്റെ 16.6 ലക്ഷം ടിക്കറ്റുകളുമാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.
മഞ്ഞുമ്മല്‍ ബോയ്‍സ് മലയാളത്തെയും എക്കാലത്തെയും കളക്ഷനില്‍ ഒന്നാമതെത്തി എന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ആദ്യമായിട്ട് മലയാളത്തില്‍ നിന്ന് 200 കോടിയില്‍ അധികം നേടിയതും മഞ്ഞുമ്മല്‍ ബോയ്‍സാണെന്നതും കളക്ഷനിലെ ഒരു അപൂര്‍വ നേട്ടമായി. നിലവില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 230 കോടി രൂപയോളം നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിട്ടില്ല.
Read More: മഞ്ഞുമ്മൽ ബോയ്‍സ് വീണു, സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയില്‍ ആടുജീവിതത്തിന്റെ കുതിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക