മോഹൻലാൽ, മമ്മൂട്ടി പടങ്ങൾ 'ഔട്ട്' !, എൻട്രിയായി ആടുജീവിതം; കേരളത്തിൽ ടോപ്പായി മറുഭാഷാ ചിത്രങ്ങൾ

നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് മലയാള ചിത്രം ആടുജീവിതം ആണ്.

Kerala box office top weekend gross collection, leo, kgf, jailer, aadujeevitham, mammootty, mohanlal

ന്ന് മലയാള സിനിമ അതിന്റെ പീക്ക് ലെവലിൽ നിൽക്കുകയാണ്. സിനിമകൾ ആയിക്കോട്ടേ, കണ്ടന്റുകൾ ആയിക്കോട്ടെ, കളക്ഷനുകൾ ആയിക്കോട്ടെ എല്ലാത്തിലും നമ്പർ വൺ പ്രകടനം ആണ് മലയാള സിനിമ കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ച് 2024. പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുമ്പോൾ സൂപ്പർ ഹിറ്റ് സിനിമകളാണ് ഇന്റസ്ട്രിയിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യമായി 200 കോടി ക്ലബ്ബിലും മലയാള സിനിമ ഇടംനേടി. ഈ അവസരത്തിൽ കേരള വാരാന്ത്യ കളക്ഷനിൽ കസറിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

കേരള വാരാന്ത്യത്തിലെ ടോപ് ഫോറിൽ ഉള്ള സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.  എന്നാൽ ഇവയിൽ ഒരു മലയാള സിനിമ മാത്രമെ ഉള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതര ഭാഷാ സിനിമകളാണ് മുന്നിൽ നിൽക്കുന്നത്. പ്രേമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം വീക്കെൻഡ് ​ഗ്രോസ് കളക്ഷനിൽ ഒന്നാമത് ഉള്ളത് ഒരു തമിഴ് സിനിമയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോ ആണ് ആ ചിത്രം. 32.85 കോടിയാണ് ലിയോയുടെ വാരാന്ത്യ കളക്ഷൻ. 

2022 ഏപ്രിലിൽ റിലീസ് ചെയ്ത കന്നഡ ചിത്രമാണ് രണ്ടാം സ്ഥാനത്ത്. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 2 ആണ് ആ ചിത്രം.  26.5കോടിയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 23.65കോടി കളക്ഷനുമായി രജനികാന്ത് ചിത്രം ജയിലർ ആണ് മൂന്നാം സ്ഥാനത്ത്. 2023ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്. 

ഞാന്‍ ക്രിമിനലല്ല, സിജോയോട് ദേഷ്യമില്ല; 'കൂടുതൽ വെളുപ്പിക്കണ്ടെ'ന്ന് ബിബി പ്രേക്ഷകർ

നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് മലയാള ചിത്രം ആടുജീവിതം ആണ്. 23.19കോടിയാണ് ആടുജീവിതത്തിന്റെ ഫസ്റ്റ് വീക്കെൻഡ് കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ബ്ലെസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മാർച്ച് 28നായിരുന്നു തിയറ്ററിൽ എത്തിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംനേടി കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios