ദുല്‍ഖറിനൊപ്പമെത്തി മമ്മൂട്ടിയെയും പിന്നിലാക്കിയ യുവ താരങ്ങള്‍, തമിഴിലും ഒരു സര്‍പ്രൈസ് ഹിറ്റ്

മമ്മൂട്ടിയെയും പിന്നിലാക്കിയാണ് ആ യുവ താരങ്ങളുടെ വൻ കുതിപ്പ്.

 

Kerala box office 2023 collection records RDX on second position Mark Antony surprises in Tamil Mammootty hrk

തെന്നിന്ത്യയ്‍ക്കാകെ 2023 വിജയ വര്‍ഷമാണ്. ഒട്ടേറെ വമ്പൻ ഹിറ്റുകളാണ് 2023ല്‍ ഉള്ളത്. അവയില്‍ വൻ ഹൈപ്പോടെ എത്തിയ ചിത്രങ്ങള്‍ക്ക് പുറമേ സാദാ റിലീസായി എത്തിയവയുണ്ട്. അങ്ങനെ ഹൈപ്പില്ലാതെയെത്തി വമ്പൻ വിജയ ചിത്രമായി മാറിയതില്‍ മലയാളത്തിന് അഭിമാനിക്കാനാവുന്നത് ആര്‍ഡിഎക്സും തമിഴിന് മാര്‍ക്ക് ആന്റണിയുമാണ്.

ഓണക്കാലത്ത് എത്തിയതാണ് ആര്‍ഡിഎക്സ്. കിംഗ് ഓഫ് കൊത്തയെന്ന ദുല്‍ഖര്‍ ചിത്രത്തിനൊപ്പമായിരുന്നു ആര്‍ഡിഎക്സിന്റെയും റിലീസ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയുടെ റിലീസ് വൻ ഹൈപ്പോടെയായിരുന്നെങ്കില്‍ ആര്‍ഡിഎക്സ് എത്തിയത് അധികം അവകാശവാദങ്ങളില്ലാതെയായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ നായകനായ ചിത്രം വീണപ്പോള്‍ വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്ന ആര്‍ഡിഎക്സിനെയാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്.

മലയാളത്തിലെ പുതുതലമുറയിലെ മൂന്ന് യുവ താരങ്ങളായിരുന്നു ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ആര്‍ഡിഎക്സില്‍ ഷെയ്‍ൻ നിഗവും ആന്റണി വര്‍ഗീസും നീരജ് മാധവുമായിരുന്നു നായകൻമാര്‍. 2023ല്‍ മമ്മൂട്ടിയുടെ വമ്പൻ വിജയ ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡിനും മറികടക്കാനാകാത്ത ഉയരത്തില്‍ എത്തിയ ആര്‍ഡിഎക്സ് 84.55 കോടി രൂപ നേടി 2023ലെ ആഗോളതല കളക്ഷനില്‍ മലയാള സിനിമയില്‍ രണ്ടാം സ്ഥാനത്തുണ്ട്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് 82 കോടിയുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

തമിഴിലാകട്ടെ 2023ലെ ഒരു വിസ്‍മയ ചിത്രമായി മാറിയത് മാര്‍ക്ക് ആന്റണിയായിരുന്നു. രജനികാന്ത് നായകനായ ജയിലര്‍ എന്ന സിനിമ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു അടുത്തകാലത്ത് ഹിറ്റുകളൊന്നും ഇല്ലാതിരുന്ന വിശാലിന്റെ മാര്‍ക്ക് ആന്റണി പ്രദര്‍ശനത്തിന് എത്തിയത്. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയാണ് ചരിത്രം സൃഷ്‍ടിച്ചത്. മാര്‍ക്ക് ആന്റണി തമിഴകത്തെ മുൻനിര താരങ്ങളെയും അമ്പരപ്പിച്ചായിരുന്നു ബോക്സ് ഓഫീസില്‍ കുതിച്ചത്.

Read More: പ്രതിസന്ധികള്‍ മറികടന്ന് വിഡാ മുയര്‍ച്ചി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios