കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ 'ലിയോ'യുടെ പേരിലല്ല! റെക്കോര്‍ഡ് 6 വര്‍ഷം മുന്‍പെത്തിയ മറ്റൊരു ചിത്രത്തിന്

കേരളത്തില്‍ നിന്ന് 60.05 കോടിയാണ് ലിയോ നേടിയ കളക്ഷന്‍

highest share in kerala box office of other language films baahubali 2 kgf 2 leo jailer vikram thalapathy vijay rajinikanth ss rajamouli nsn

ഇതരഭാഷാ ചിത്രങ്ങളില്‍ തമിഴ് സിനിമകള്‍ക്കായിരുന്നു ഒരുകാലത്ത് കേരളത്തില്‍ ആധിപത്യം. അക്കാര്യത്തില്‍ ഇന്നും വ്യത്യാസമില്ലെങ്കിലും തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങള്‍ക്കും കേരളത്തില്‍ ഇന്ന് വലിയ ആരാധകരുണ്ട്. അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് മുന്‍പും ആരാധകരുണ്ടെങ്കിലും ബാഹുബലിയാണ് തെലുങ്ക് സിനിമകളിലും കാര്യമുണ്ടെന്ന് മലയാളി സിനിമാപ്രേമിയെ ബോധ്യപ്പെടുത്തിയത്. അതുപോലെ കെജിഎഫ് ആണ് കന്നഡ സിനിമയ്ക്ക് മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തത്. കേരളത്തില്‍ നിന്ന് എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി വിജയ്‍യുടെ ലിയോ മാറിയിരുന്നു. എന്നാല്‍ ഇതരഭാഷാ റിലീസുകള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ ലിയോയുടെ പേരിലല്ല.

എക്കാലത്തെയും ഇതരഭാഷാ ചിത്രങ്ങളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും മികച്ച ഷെയര്‍ നേടിയത് എസ് എസ് രാജമൗലിയുടെ ബ്രഹ്‍മാണ്ഡ ചിത്രം ബാഹുബലി 2 ആണ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കനുസരിച്ച് ബാഹുബലി 2 കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ 31.5 കോടിയാണ്. രണ്ടാം സ്ഥാനത്തും ലിയോയല്ല, അതൊരു തമിഴ് ചിത്രവുമല്ല. യഷ് നായകനായ, പ്രശാന്ത് നീലിന്‍റെ കന്നഡ ചിത്രം കെജിഎഫ് 2 ആണ് അത്. കേരളത്തിലും വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം ഇവിടെനിന്ന് നേടിയ ഷെയര്‍ 25.3 കോടിയാണ്. മൂന്നാം സ്ഥാനത്താണ് ലിയോ. 23.85 കോടിയാണ് കേരളത്തില്‍ നിന്ന് 60.05 കോടി നേടിയ ലിയോയുടെ ഷെയര്‍. 

ഈ വര്‍ഷം തന്നെയുള്ള തമിഴ് റിലീസ്, രജനികാന്തിന്‍റെ ജയിലര്‍ ആണ് നാലാം സ്ഥാനത്ത്. 21 കോടിയാണ് ജയിലറിന്‍റെ കേരള ഷെയര്‍. ലോകേഷ് കനകരാജിന്‍റെ കമല്‍ഹാസന്‍ ചിത്രം വിക്രമാണ് പട്ടികയില്‍ അഞ്ചാമത്. 14 കോടിയോളമാണ് ചിത്രത്തിന്‍റെ കേരള ഷെയര്‍. 

ALSO READ : മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് എന്താണ് തടസം? ജയരാജ് വ്യക്തമാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios