Asianet News MalayalamAsianet News Malayalam

റിലീസിന് മുന്നേ 1.78 ലക്ഷം ടിക്കറ്റുകള്‍ വിറ്റു, രായൻ നേടിയ ആകെ കളക്ഷൻ ഞെട്ടിക്കുന്നത്

റിലീസിനു മുന്നേ രായന് നേടാനായത്.

Dhanush Raayans pre sale collection report out hrk
Author
First Published Jul 25, 2024, 4:04 PM IST | Last Updated Jul 25, 2024, 4:04 PM IST

ധനുഷ് നായകനായി എത്തുന്ന രായൻ സിനിമയില്‍ വൻ പ്രതീക്ഷകളാണ്. ആ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ് രായന്റെ ടിക്കറ്റ് ബുക്കിംഗ് കണക്കുകളും. വലിയ സ്വീകാര്യതയാണ് രായന് ലഭിക്കുന്നത്. ഇതിനകം ധനുഷിന്റെ രായൻ മൂന്ന് കോടി റിലീസിന് മുന്നേ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം ധനുഷിന്റേതായി എത്തുന്ന രായന്റെ ടിക്കറ്റുകള്‍ ആകെ 1,78000 എണ്ണം വിറ്റുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പെഴുതിയിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. രായനിലെ പുതിയ ഗാനം എഴുതിയിരിക്കുന്നത് സംവിധായകൻ ധനുഷും ആലാപനം റഹ്‍മാനും ഗാനവ്യയുമാണ്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: സര്‍വകാല റെക്കോര്‍ഡോ?, കേരളത്തില്‍ വിജയ്‍യുടെ ദ ഗോട്ടിന് ലഭിച്ച തുകയും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios