ജോണ്‍ വിക്കിന് മുന്നില്‍ വീണ് ഭീദ്; 'ഇന്ത്യ വിരുദ്ധ' ചിത്രം എന്നതിന് മറുപടിയുമായി സംവിധായകന്‍
അതേ സമയം ഹോളിവുഡ് ചിത്രമായ ജോണ്‍ വിക്ക് 3.65 കോടിയാണ് കളക്ഷന്‍ നേടിയത്. രണ്ടോളം മള്‍ട്ടിപ്ലെക്സ് ഗ്രൂപ്പുകളില്‍ നിന്നും ഒരു കോടിക്ക് മുകളില്‍ ഈ ഹോളിവുഡ് ചിത്രം നേടി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഈ കണക്കുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുംബൈ: അനുഭവ് സിൻഹയുടെ സംവിധാനം ചെയ്യുന്ന ഭീദ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ രാജ്കുമാർ റാവുവും ഭൂമി പെഡ്‌നേക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യ കൊവിഡ് തരംഗത്തിന്‍റെ ലോക്ക്ഡൗൺ സമയത്ത് നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മാറിയ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയാണ് ചിത്രം പറയുന്നത്.
എന്നാല്‍ റിലീസ് ദിനത്തിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ചിത്രം തീയറ്ററുകളില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഹോളിവുഡ് റിലീസായ ജോൺ വിക്ക് ചാപ്റ്റര്‍ 4 ഭീദിനെക്കാള്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. മള്‍ട്ടിപ്ലെക്സുകളില്‍ മാത്രം റിലീസ് ചെയ്ത ഭീദ് വെള്ളിയാഴ്ച തീയറ്ററില്‍ നിന്ന് 29 ലക്ഷം മാത്രമാണ് കളക്ഷന്‍ നേടിയത്.
അതേ സമയം ഹോളിവുഡ് ചിത്രമായ ജോണ്‍ വിക്ക് 3.65 കോടിയാണ് കളക്ഷന്‍ നേടിയത്. രണ്ടോളം മള്‍ട്ടിപ്ലെക്സ് ഗ്രൂപ്പുകളില്‍ നിന്നും ഒരു കോടിക്ക് മുകളില്‍ ഈ ഹോളിവുഡ് ചിത്രം നേടി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഈ കണക്കുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം ഭീദിന്‍റെ റിലീസിന് മുന്നോടിയായി ഒരു വിഭാഗം സോഷ്യൽ മീഡിയയില്‍ ഭീദിനെ ഇന്ത്യ വിരുദ്ധ സിനിമയെന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി സംവിധായകൻ അനുഭവ് സിൻഹ തന്നെ രംഗത്ത് എത്തിയിരുന്നു. എല്ലാം മഹത്തരമാണ് എന്ന് പറയുന്നവര്‍ മാത്രം പോരാ. ആരെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. എന്‍റെ സിനിമ ഇന്ത്യാ വിരുദ്ധമാണെന്ന് കരുതിയ ആളുകളോട് ഇതേ പറയാനുള്ളൂ. ഞാൻ അവരെ സ്നേഹിക്കുന്നു. ഇന്ത്യക്കാരനായ ഞാന്‍ ഇന്ത്യയെ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നു.
നിങ്ങൾ നിങ്ങളുടെ അമ്മയെ വിമർശിക്കാറില്ലേ?നിങ്ങളുടെ അമ്മയെയും അച്ഛനെയും സഹോദരിയെയും നിങ്ങൾ വിമർശിക്കാറില്ലെ. പക്ഷേ നിങ്ങൾ അവരെ വളരെയധികം സ്നേഹിക്കുന്നു, എന്തിനാണ് നിങ്ങൾ അവരെ വിമർശിക്കുന്നത്? കാരണം അവർ നന്നാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു , അവർ മികച്ചവരാകുമെന്ന് നിങ്ങൾ കരുതുന്നു. ഞാൻ എന്റെ രാജ്യത്തെയും സമൂഹത്തെയും വളരെ സ്‌നേഹിക്കുന്നു, നമ്മൾ കൂടുതൽ ഉയരത്തിൽ എത്തണമെന്ന് ഞാൻ കരുതുന്നു, നമ്മൾ നന്നായി മാറണം - അനുഭവ് സിന്‍ഹ പറഞ്ഞു.
റെക്കോര്‍ഡ് വിജയത്തിലേക്ക് 'രോമാഞ്ചം'; ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 23 ദിവസം കൊണ്ട് നേടിയത്
50-ാം ദിവസവും കേരളത്തിലെ 107 തിയറ്ററുകളില്‍! 'രോമാഞ്ചം' ഇതുവരെ നേടിയത്