'ബാഡ് ന്യൂസ്' ആദ്യവാരത്തില്‍ ബോളിവുഡിന് ഗുഡ് ന്യൂസായി: അത്ഭുതപ്പെടുത്തുന്ന കളക്ഷന്‍

ആനന്ദ് തിവാരിയുടെ സംവിധാനത്തില്‍ വിക്കി കൗശലും തൃപ്തി ദിംറിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഡ് ന്യൂസ് കളക്ഷന്‍

Bad Newz box office collection first weekend Vicky Kaushal Triptii Dimri film takes 78 cr in opening week

മുംബൈ: അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ തുടര്‍ പരാജയമാണ് ബോളിവുഡില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. ഒരു കാലത്ത് നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി നല്‍കിയിരുന്ന താരത്തിന് ഇപ്പോള്‍ അത് സാധിക്കുന്നില്ല എന്നത് ബോളിവുഡിന് നിരാശ സമ്മാനിക്കുകയാണ്. 

അതേസമയം ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പരാജയപ്പെടുന്നിടത്ത് രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങളില്‍ ചിലത് ഭേദപ്പെട്ട പ്രകടനം നടത്തുന്നുമുണ്ട്. ആനന്ദ് തിവാരിയുടെ സംവിധാനത്തില്‍ വിക്കി കൗശലും തൃപ്തി ദിംറിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഡ് ന്യൂസ് ആണ് ആ ചിത്രം.

സാക്നില്‍.കോം കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയിൽ ആദ്യ ആഴ്ചയില്‍ ഏകദേശം 43 കോടി നേടി. ജൂലൈ 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍ ഔദ്യോഗിക ആഗോള കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എക്സ് ഹാന്‍റിലില്‍ ധര്‍മ്മ പ്രൊഡക്ഷനിട്ട പോസ്റ്ററില്‍ ആദ്യവാരത്തില്‍ ചിത്രം ആഗോളതലത്തില്‍ 78.30 കോടി നേടിയെന്നാണ് പറയുന്നത്. 

ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 8.62 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തി. 10.55 കോടിയാണ് ചിത്രത്തിന്‍റെ രണ്ടാം ദിന കളക്ഷന്‍. മൂന്നാം ദിനമായിരുന്ന ഞായറാഴ്ച കളക്ഷനില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായത്. 11.45 കോടിയാണ് മൂന്നാം ദിനം നേടിയത്. ആദ്യ വാരാന്ത്യം 30.62 കോടി എന്നത് ബോളിവുഡിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ മികച്ച കളക്ഷനാണ്. 

വിക്കി കൗശലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗുമാണ് ചിത്രം നേടിയത്. അനിമലിലൂടെ തരംഗം തീര്‍ത്ത തൃപ്തി ദിംറി നായികയാവുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ബാഡ് ന്യൂസ്.ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ചിത്രം രണ്ടാം വാരത്തില്‍ 100 കോടി കടന്നേക്കും. 

മോഹൻലാല്‍ നിധികാക്കും ഭൂതമായപ്പോള്‍; 'ബറോസ് ആന്‍റ് വൂഡു'വിന്‍റെ അണിയറ കഥകളുമായി സുനില്‍ നമ്പു

'ലവ് ഇൻഷുറൻസ് കമ്പനി' ലവ് ടുഡേ നായകന്‍റെ പുതിയ ചിത്രം: നിര്‍മ്മാണം നയന്‍താര
 

Latest Videos
Follow Us:
Download App:
  • android
  • ios