Asianet News MalayalamAsianet News Malayalam

'ബാഡ് ന്യൂസ്' ബോളിവുഡിന് ഗുഡ് ന്യൂസ് കൊണ്ടുവരുമോ?: കളക്ഷന്‍ വിവരം ഇങ്ങനെ

 രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഈ ആഴ്ച തിയറ്ററികളിലെത്തിയ ബാഡ് ന്യൂസ് ശ്രദ്ധ നേടുകയാണ്.

Bad Newz box office collection day 2 Vicky Kaushal and Triptii Dimri film earns 18 crore in india so far vvk
Author
First Published Jul 21, 2024, 3:50 PM IST | Last Updated Jul 21, 2024, 3:50 PM IST

മുംബൈ: ഇന്ത്യന്‍ ബോക്സോഫീസിലെ കളക്ഷന്‍ രാജാക്കന്മാരാണ് ബോളിവുഡ്. പക്ഷേ കൊവിഡിന് മുന്‍പുണ്ടായിരുന്ന ​ഗ്യാരന്‍റി നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച അക്ഷയ് കുമാറിനെപ്പോലെയുള്ള സൂപ്പര്‍താരങ്ങളുടെ നിലനില്‍പ്പ് പോലും അപകടത്തിലാണ്. അതേസമയം താരതമ്യേന ചെറിയ, ഇടത്തരം ബജറ്റുകളില്‍ ഒരുങ്ങുന്ന, രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഈ ആഴ്ച തിയറ്ററികളിലെത്തിയ ഒരു ചിത്രവും അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്.

വിക്കി കൗശല്‍, തൃപ്തി ദിംറി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്ത കോമഡി ചിത്രം ബാഡ് ന്യൂസ് ആണ് ആ ചിത്രം. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ചിത്രം റിലീസ് ദിനത്തില്‍ നേടിയിരിക്കുന്നത് 8.62 കോടിയാണ്. ഇത് ഇന്ത്യയിലെ കളക്ഷനാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വിദേശ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 2.5 കോടി ആണ്. ഇത് ശരിയെങ്കില്‍ 11.12 കോടിയാണ് ആദ്യ ദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വിക്കി കൗശലിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിം​ഗ് ആണ് ഇത്. 2019 ല്‍ പുറത്തെത്തിയ ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് വിക്കി കൗശലിന്‍റെ ഇതിനു മുന്‍പ് ഏറ്റവും മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രം. 8.2 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഇന്ത്യന്‍ ഓപണിംഗ്. 

ഇപ്പോള്‍ രണ്ടാം ദിനത്തിലെ കണക്കും പുറത്തുവന്നിരിക്കുകയാണ്. രണ്ടാം ദിനത്തില്‍ ചിത്രം നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. 9.75 കോടിയാണ് ചിത്രം ശനിയാഴ്ച നേടിയത്. ഇതോടെ ചിത്രം രണ്ട് ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 18.05 കോടി നേടിയിരിക്കുകയാണ്. വിദേശ കളക്ഷനും കൂട്ടിയാല്‍ ചിത്രം 20 കോടി കടക്കും. ഇതോടെ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് പറയാം. ഞായറാഴ്ച ചിത്രം 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയേക്കും എന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. 

അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം സര്‍ഫിറ നേടിയതിന്‍റെ മൂന്നിരട്ടിയാണ് ബാഡ് ന്യൂസ് നേടിയിരിക്കുന്നതെന്നും കൗതുകകരമാണ്. 2.5 കോടി മാത്രമായിരുന്നു സര്‍ഫിറയുടെ ഇന്ത്യന്‍ ഓപണിംഗ്. അനിമലിലൂടെ തൃപ്തി ദിംറി നേടിയ പ്രേക്ഷകപ്രീതിയും ബാഡ് ന്യൂസിന് ഗുണമാവുന്ന ഘടകമാണ്. 

'ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി': കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; നോട്ടീസ് അയച്ചു

'ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുരുഷനില്ല' തുറന്ന് പറഞ്ഞ് സുസ്മിത സെൻ

Latest Videos
Follow Us:
Download App:
  • android
  • ios