Valimai Box Office: അജിത്തിന്റെ 'വലിമൈ'ക്ക് ഗംഭീര ഓപ്പണിംഗ്; ആദ്യദിനം നേടിയത്
മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2 പോയിന്റ് 0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്ന് തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ ഓപ്പണിംഗുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടുണ്ട്.
അജിത്ത് (Ajith) നായകനായി എത്തി 'വലിമൈ'തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തിയറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് 'വലിമൈ'യെന്നാണ്(Valimai) പരക്കെയുള്ള അഭിപ്രായം. കൊവിഡിന് ശേഷം എത്തിയ അജിത്ത് ചിത്രത്തിന് മികച്ച ഓപ്പണിംഗ് ആയിരുന്നു ആദ്യദിനത്തിൽ ലഭിച്ചത്.
തമിഴ്‌നാട്ടിലെ 650-ലധികം തിയേറ്ററുകളിൽ ഒന്നിലധികം സ്‌ക്രീനുകളിലും ഒന്നിലധികം പ്രദർശന സമയങ്ങളിലുമായി ചിത്രം പ്രദർശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ 76 കോടിയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് 20 കോടിയും ചിത്രം നേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴ് നാട്ടിൽ 30കോടിയാണ് ചിത്രം നേടിയതെന്നാണ് ബോളിവുഡ് ഹങ്കാമയുടെ റിപ്പോർട്ട്.
മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2 പോയിന്റ് 0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്ന് തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ ഓപ്പണിംഗുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടുണ്ട്. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്.
Read Also: Valimai 2022 Review : 'തല'യുടെ വിളയാട്ടം; വലിമൈ റിവ്യൂ
ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. തമിഴ്‍നാട്ടിൽ യഥാർഥത്തിൽ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തിൽ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു.