കേരളത്തില്‍ കളക്ഷന്‍ എത്ര? 'ആദിപുരുഷ്' ആദ്യ ദിവസം നേടിയത്
അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം കാര്യമായ പ്രതികരണം നേടാതെ പോയിരുന്നത്
റിലീസിന് മുന്‍പുള്ള ഹൈപ്പ് സിനിമകള്‍ക്ക് ഗുണവും ദോഷവും ആവാറുണ്ട്. വലിയ പ്രേക്ഷകാംകാംക്ഷയ്ക്ക് നടുവിലേക്ക് എത്തുന്ന ചിത്രങ്ങളുടെ ആദ്യ ഷോയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്തെന്ന് അണിയറക്കാര്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഒരു ചിത്രത്തിന്‍റെ വിധി തീരുമാനിക്കപ്പെടുന്നത് പോലെയാണ്. അഭിപ്രായങ്ങള്‍ പോസിറ്റീവ് ആവുന്നപക്ഷം വലിയ കളക്ഷനിലേക്ക് പോകുന്ന ചിത്രങ്ങള്‍ അത് നെഗറ്റീവ് ആണെങ്കില്‍ ബോക്സ് ഓഫീസില്‍ വീഴുകയും ചെയ്യും. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ ലഭിച്ചത്.
അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം കാര്യമായ പ്രതികരണം നേടാതെ പോയിരുന്നത്. ചിത്രം മോശം അഭിപ്രായം കൂടി നേടിയതോടെ കേരളത്തിലെ കളക്ഷനും ആ തരത്തിലാണ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 60 ലക്ഷം രൂപ മാത്രമാണ്. നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം കാര്യമായി പ്രേക്ഷകരെ എത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ റിലീസ് ദിനത്തില്‍ ചിത്രം വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി ചിത്രം 90 കോടിക്ക് മുകളില്‍ നേടിയതായി കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ALSO READ : ബിഗ് ബോസ് ഒടിടി സീസണ്‍ 2 ന് ഇന്ന് ആരംഭം; വൈല്‍ഡ് കാര്‍ഡ് ആയി മിയ ഖലീഫ?
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ