വിമര്‍ശനങ്ങള്‍ കളക്ഷനെ ബാധിച്ചോ? 'ആടുജീവിതം' കേരളത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്

28 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്

aadujeevitham one week box office collection from kerala blessy prithviraj sukumaran nsn

മലയാള സിനിമാപ്രേമികള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് നല്‍കിയ മറ്റൊരു ചിത്രമില്ല, ആടുജീവിതം പോലെ. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട അതേപേരിലുള്ള ബെന്യാമിന്‍റെ നോവല്‍ ബ്ലെസി ചലച്ചിത്രമാക്കുന്നു, കഥാനായകന്‍ നജീബ് ആവുന്നത് പൃഥ്വിരാജ്, മരുഭൂമിയിലെ കൊവിഡ് കാലവും കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ ശരീരമൊരുക്കലും തുടങ്ങി പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണങ്ങള്‍ പലതായിരുന്നു. ഈ ചിത്രം നേടിയ പ്രീ റിലീസ് ഹൈപ്പ് എത്രയെന്നതിന്‍റെ തെളിവായിരുന്നു ചിത്രം റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 16.7 കോടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരത്തിലെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ മൊത്തത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കില്‍ മുന്നോട്ട് പോകെ സമ്മിശ്ര പ്രതികരണങ്ങളും പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു. ഒപ്പം ആടുജീവിതം നോവലിലെ ഒഴിവാക്കപ്പെട്ട ഭാ​ഗങ്ങള്‍ സംബന്ധിച്ചും യഥാര്‍ഥ നജീബിന്‍റെ ജീവിതവും പുസ്തകവും തമ്മിലുള്ള സാമ്യവ്യത്യാസങ്ങള്‍ സംബന്ധിച്ചുമൊക്കെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് മറുപടിയുമായി ബ്ലെസിയും ബെന്യാമിനും രം​ഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങളൊന്നും ചിത്രത്തിന്‍റെ തിയറ്റര്‍ സ്വീകാര്യതയെ ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് ആടുജീവിതം നേടിയിരിക്കുന്നത് 88 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 35 കോടിയും. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 4 ദിവസം കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഒരാഴ്ചത്തെ കളക്ഷന്‍ കൊണ്ടുതന്നെ മലയാളത്തിലെ എക്കാലക്കെയും വലിയ വിജയചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ഈ ബ്ലെസി ചിത്രം. അതേസമയം വേനലവധിക്കാലമായതിനാല്‍ പ്രവര്‍ത്തിദിനങ്ങളിലും ബോക്സ് ഓഫീസില്‍ ചിത്രത്തിന് കാര്യമായ ഡ്രോപ്പ് ഉണ്ടാവുന്നില്ല. 

ALSO READ : 'കെജിഎഫ് 2' ന് സാധിച്ചില്ല! കേരളത്തില്‍ 'ബാഹുബലി 2' ന്‍റെ നേട്ടം ആവര്‍ത്തിച്ച് 'മഞ്ഞുമ്മല്‍ ബോയ്‍സ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios