പശ്ചാത്തലം മികച്ചതാക്കി 'അവരുടെ രാവുകള്‍'
മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് സ്വാതന്ത്ര്യ സംവിധായകാനായി ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, ഹണി റോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി വന്ന പുതിയ ചിത്രം ആണ് അവരുടെ രാവുകള്‍. ഷാനില്‍ തന്നെ തിരക്കഥ നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ശങ്കര്‍ ശര്‍മ, ചായാഗ്രഹണം വിഷ്ണു നാരായന്‍, എഡിറ്റിംഗ് പ്രിജിഷ് പ്രകാശ് എന്നിവരാണ് കൈകാര്യം ചെയ്തത്.
വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമായുള്ള മൂന്നു പേര്‍ ആഷിക്, സിദ്ധാര്‍ത്, വിജയ്. ജീവിതം ചില പ്രതി സന്ധികളില്‍ എത്തി നില്‍കുന്ന സമയത്ത് സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയായും, ഒളിച്ചോട്ടമായും ഒക്കെ അവര്‍ എറണാകുളത്തു എത്തുകയാണ്. അവര്‍ മൂന്ന് പേരും നെടുമുടി വേണു ചെയ്യുന്ന സ്‌കൊബോ എന്നാ കഥാപാത്രത്തിന്റെ വീട്ടില്‍ താമസം തുടങ്ങുന്നിടതാണ് അവരുടെ രാവുകള്‍ പകലുകളിലേക്ക് നീങ്ങുന്നത്. സിനിമയിലുടനീളം തന്നെ വിനയ് ഫോര്‍ട്ടിന്റെ വിജയ് എന്ന കഥാപാത്രത്തിന്റെ നരേഷന്‍ ഉണ്ട്.
കഥയുടെ പശ്ചാത്തലം വളരെ താല്പര്യം ഉളവാക്കുന്ന ഒന്ന് ആണ്. മൂന്നു കഥാപാത്രങ്ങള്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍. അവരതെങ്ങനെ തരണം ചെയ്യുന്നു. സൗഹൃദം എങ്ങനെ അതിനു പ്രേരകമാവുന്നു.. യദാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നു. അങ്ങനെ വളരെ താല്‍പര്യമുളവാക്കുന്ന പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. മൂന്നു കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അവരുടെ ആരുടേയും കഥകളെ ബന്ധിപ്പിച്ചുള്ള കഥ പറച്ചില്‍ അല്ല, മൂന്നു പേരിലേക്കും അവരുടെ ഭൂതകാലതിലെക്കും ഉള്ള യാത്രയാണ് ആദ്യ പകുതി. പിന്നെ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന രണ്ടാം പകുതിയും.
വിനയ് ഫോര്‍ടിന്റെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ ആണ് ചിത്രത്തിന്റെ നട്ടെല്ല്. പ്രകടനത്തില്‍ ഗംഭീര പ്രകടനം തന്നെ ആയിരുന്നു. നല്ല ക്യാമറ കാഴ്ചകളും ഏതേതോ എന്ന ഗാനവും മികച്ചു നിന്നപ്പോള്‍ പ്രകടനത്തില്‍ വേറെ ആരും മികച്ചു നിന്നില്ല.
പശ്ചാത്തലം മികച്ചു നിന്നെങ്കിലും അവതരണത്തില്‍ കൃത്യമായി ചെയ്യാന്‍ പറ്റാതെ പോയ തിരക്കഥ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതുപോലെ ഓരോ കാലഘട്ടം കാണിക്കാന്‍ ഉപയോഗിച്ച കളര്‍ ടോണുകള്‍ ട്രാന്‌സിഷന്‍സ് എന്നിവയും അത്ര മികച്ചതായി തോന്നിയില്ല. മിക്കയിടത്തും പാളിപ്പോയ തിരക്കഥ ആണെങ്കിലും മോശമല്ലാത്ത രീതിയില്‍ തന്നെ ഷാനില്‍ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നായികമാര്‍ പ്രകടനം നന്നായെങ്കിലും കാര്യമായ റോളൊന്നും സിനിമയില്‍ അവകാശപ്പെടാനില്ല.
കണ്‍ഫ്യൂഷന്‍, കണ്‍ഫെഷന്‍, കൊണ്‍ഫിടന്‍സ് എന്നിങ്ങനെ കഥാപാത്രങ്ങള്‍ ഓരോ തരത്തിലും സമൂഹത്തിലെ യുവാക്കളെ പ്രധിനിധീകരിക്കുന്നുണ്ട്. അതിന്റെ കണ്‍ക്ലൂഷനിലേക്ക് ഉള്ള യാത്രയാണു സിനിമ. ഒരു മോട്ടിവേഷണല്‍ രീതിയില്‍ കഥ പോകുന്നെങ്കിലും ആസ്വാദനം അത്ര സുന്ദരമാകാത്തിടത്ത് അവരുടെ രാവുകള്‍ ചിലയിടത്ത് പാളിപ്പോവുന്നുണ്ട്.
മോശമല്ലാത്ത ലാഗിംഗ് ഉണ്ടെങ്കിലും പശ്ചാത്തലം നല്ലതായതിനാല്‍ കണ്ടിരിക്കാന്‍ പറ്റിയ ഒരു സിനിമ ആണ് അവരുടെ രാവുകള്‍.