വര്‍മന് മുന്നേയുള്ള തമിഴ് വില്ലൻ, വിനായകനെ തിരിച്ചറിഞ്ഞ് പ്രശംസിക്കുന്ന വിശാല്‍- വീഡിയോ
വര്‍മന് മുന്നേ തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച വിനായകന്റെ വേഷം.
വൻ വേഷപ്പകര്‍ച്ചയായിരുന്നു ജയിലറില്‍ വിനായകന്റേത്. ജയിലറിലെ വര്‍മൻ എന്ന വില്ലൻ കഥാപാത്രത്തെ ഒരിക്കലും മറക്കില്ല തമിഴകം. വിനായകൻ രജനികാന്തിനൊപ്പം ജയിലറില്‍ നിറഞ്ഞുനിന്നു. വിനായകന്റെ മറ്റൊരു മികച്ച വില്ലൻ കഥാപാത്രത്തെ കുറിച്ച് തമിഴ് നടൻ വിശാല്‍ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വിശാലിനറെ വാക്കുകള്‍
പഴയ ഒരു തമിഴ് സിനിമയുടെ ഫോട്ടോ കാണിച്ച് ആരാണ് അത് എന്ന് നടൻ വിശാലിനോട് അഭിമുഖം ചെയ്യുന്നയാള്‍ ചോദിക്കുകയാണ്. വിനായകനാണെന്ന് വിശാല്‍ തിരിച്ചറിയും ആ സിനിമയുടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയും ചെയ്യുന്നു. തിമിര് എന്ന തമിഴ് ചിത്രത്തിന്റെ ഫോട്ടോ ആയിരുന്നു ഇത്. സണ്ടക്കോഴി എന്ന ഹിറ്റില്‍ ശക്തനായ വില്ലൻ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയാണ് തിമിരിലെ വിശേഷങ്ങള്‍ വിശാല്‍ പങ്കുവെച്ചത്. ലാല്‍ സാറായിരുന്നു ആ വില്ലൻ. പിന്നീട് ഒരു ലേഡി വില്ലനെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. തിരക്കഥയില്‍ അങ്ങനെയായിരുന്നു. അണ്ണൻ തമ്പി ആര് എന്ന് ചോദിച്ചു ഞാൻ. ഇത് അണ്‍കണ്‍വെൻഷലാകണം എന്ന് പറഞ്ഞു. ഐ എം വിജയനെ വിളിക്കാം എന്ന് തീരുമാനിച്ചു. അപ്പോള്‍ അദ്ദേഹം ഇന്ത്യ ഫുട്‍ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. മലയാളത്തില്‍ നിന്ന് പിന്നീട് വിനായകനും വന്നത് വലിയ അനുഭവമായിരുന്നു.
വില്ലത്തിയായ ശ്രിയ റെഡ്ഡിക്കൊപ്പം വിനായകനും
വിശാല്‍ നായകനായി തിമിര് എന്ന ചിത്രം റിലീസ് ചെയ്‍തത് 20006ല്‍ ആയിരുന്നു. വിശാലിന്റെ നായികയായി റീമാ സെന്നായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്്. വില്ലത്തി വേഷത്തില്‍ ശ്രിയ റെഡ്ഡി ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. വിശാലിന്റെ ഗണേഷ് എന്ന കഥാപാത്രത്തെ പ്രണയിക്കാൻ ആഗ്രഹിക്കുന്ന, പണം പലിശയ്‍ക്ക് കൊടുക്കുന്ന ഈശ്വരി എന്ന ഒരു വേഷമായിരുന്നു ശ്രീയ റെഡ്ഡിക്ക്. ഗണേഷ് പ്രണയം നിരസിക്കുന്നു. ഈശ്വരി ഗണേഷിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോകുന്നു. തന്റ പ്രണയം അംഗീകരിക്കാൻ നിര്‍ബന്ധിക്കുന്നു. ഈശ്വരി ഗണേഷിനെ കൊല്ലാൻ ശ്രമിക്കുന്നു. പക്ഷേ ഒരു അപകടത്തില്‍ മരിക്കുന്നു. പെരിയ കുറുപ്പും ചിന്ന കുറുപ്പും സഹോരൻമാര്‍ എന്ന നിലയില്‍ പകരം വീട്ടാൻ ഇറങ്ങുന്നു. പീന്നീട് നടക്കുന്ന സംഘര്‍ഷഭരിതമായ ചില രംഗങ്ങള്‍ തിമിരിനെ ആകര്‍ഷകമാക്കുന്നു. വഴിത്തിരിവുകളുണ്ടാകുന്നു. പെരിയ കുറുപ്പമായി തിമിര്‍ എന്ന ചിത്രത്തില്‍ മനോജ് കെ ജയനും ചിന്ന കുറുപ്പായി ഐം എം വിജയനും എത്തുന്നു. തിമിരില്‍ ഈശ്വരിയുടെ ഒരു അനുയായിയായി വിനായകനും എത്തിയിരുന്നു.
ജയിലറില്‍ വര്‍മനായി കസറിയ വിനായകൻ
നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്‍ത ജയിലറില്‍ പല ഭാഷകളിലെ സൂപ്പര്‍ താരങ്ങളുടെ സംഗമം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മാത്യുവായി മോഹൻലാലും നരസിംഹയായി ജയിലര്‍ സിനിമയില്‍ ശിവരാജ് കുമാറും എത്തിയപ്പോള്‍ തെലുക്കില്‍ നിന്ന് സുനിലും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും ജയലിറില്‍ രംഗം കൊഴുപ്പിക്കാനെത്തി. പക്ഷേ രജനികാന്തിനോട് നേര്‍ക്കുനേര്‍ പോരാടിയത് വിനായകൻ ആയിരുന്നു. മലയാളി പശ്ചാത്തലത്തലമുള്ള വര്‍മനായിരുന്നു വിനായകൻ ജയിലറില്‍. ഭാഷാഭേദമന്യേ പ്രേക്ഷകര്‍ രജനികാന്തിന്റെ ജയിലറിലെ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചു. ജയിലറിന്റെ വിജയത്തില്‍ നിര്‍ണായകമായി വിനായകനും. തമിഴകം കണ്ട വേറിട്ട വില്ലനായിരുന്നു വിനായകന്റെ വര്‍മൻ.
Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക