'ജീവിതത്തില്‍ ഒരോ വഴിയിൽ കുടുങ്ങിയവര്‍': വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ആദ്യമായി അഭിഷേക് പൊതുവേദിയില്‍
ഐ വാണ്ട് ടു ടോക്ക് എന്ന പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ അഭിഷേക് ബച്ചൻ തന്റെ കഥാപാത്രത്തെക്കുറിച്ചും ചിത്രത്തിന്റെ സന്ദേശത്തെക്കുറിച്ചും സംസാരിച്ചു..
മുംബൈ: ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാർത്തകളിൽ ഇടം നേടിയിട്ട് കുറച്ചുനാളായി. നവംബർ 1 ന് നടന്ന ഐശ്വര്യറായിയുടെ ജന്മദിനാഘോഷത്തില്‍ ബച്ചൻ കുടുംബംത്തില്‍ ആരും ഐശ്വര്യയെ ആശംസകള്‍ അറിയിക്കാത്തത് വലിയ തോതില്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ബലമേകി.
ഈ അഭ്യൂഹങ്ങള്‍ക്കിടയില്‍ ആദ്യമായി കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ മാധ്യമങ്ങളോട് സംസാരിച്ചു. സൂജിത് സിർകാർ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയതായിരുന്നു അഭിഷേക്. ചിത്രത്തിലെ കുടവയര്‍ താന്‍ ശരിക്കും ഉണ്ടാക്കിയതാണെന്നും മേയ്ക്കപ്പ് അല്ലെന്നും താരം പറഞ്ഞു.
“ഇനി ഒരിക്കലും ഒരു സിനിമയ്‌ക്കായി ഇത്തരത്തില്‍ വയറ് വയ്ക്കാരുത്. എന്‍റെ പ്രായത്തിൽ, കുറച്ച് സമയത്തിന് ശേഷം അത് വേണ്ടെന്ന് വയ്ക്കാന്‍ വലിയ പാടാണ്" അഭിഷേക് ബച്ചന്‍ തമാശയായി പറഞ്ഞു.
ചിത്രത്തിന്‍റെ സന്ദേശം സംബന്ധിച്ചും അഭിഷേക് സംസാരിച്ചു, "എല്ലാവർക്കും അവിടെ കുറച്ച് ഇടമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടാതെ നിങ്ങളുടെ സ്വന്തം ജീവിതത്തിന് സമാന്തരമായി എന്തെങ്കിലും കാര്യം നാം കണ്ടെത്തും. നാമെല്ലാവരും ജീവിതത്തിന്‍റെ ഒരോ വഴിയിൽ കുടുങ്ങിയവരാണ്. നമ്മളില്‍ ചിലർക്ക് കോർപ്പറേറ്റ് ജോലികൾ ലഭിച്ചു,ചിലർ കലാകാരന്മാരാണ്, നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും നിങ്ങൾ അത് എങ്ങനെ ചെയ്യണമെന്നും ജീവിതം നിങ്ങളോട് നിർദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ജീവിതമാണ് ഈ സിനിമയിലും" അഭിഷേക് പറഞ്ഞു.
അഭിഷേക് ബച്ചൻ അവസാനമായി അഭിനയിച്ചത് 2023-ൽ ഘൂമർ എന്ന ചിത്രത്തിലാണ്. ഒരു ഇമോഷണല്‍ ഡ്രാമയായ ഐ വാണ്ട് ടു ടോക്കില്‍ ഒരു മധ്യവയസ്കനായാണ് ജൂനിയര്‍ ബച്ചന്‍ എത്തുന്നത്. ഇത് കൂടാതെ ഷാരൂഖ് ഖാനും സുഹാന ഖാനും അഭിനയിച്ച കിംഗിലാണ് അഭിഷേക് അഭിനയിക്കുന്നത്. ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗമായ അക്ഷയ് കുമാറിന്‍റെ ഹൗസ്ഫുൾ 5 ലും അഭിഷേക് വേഷം ചെയ്യുന്നുണ്ട്.
അഭിഷേക്-ഐശ്വര്യ വിവാഹമോചന ഗോസിപ്പിലെ ശ്രദ്ധ കേന്ദ്രം; നിമ്രത് കൗറിന്‍റെ വെളിപ്പെടുത്തല്‍
'ബന്ധത്തില്‍ വിശ്വാസ്യത വേണം': ഐശ്വര്യയുടെ പിറന്നാളിന് പിറ്റേന്ന് അഭിഷേകിന്‍റെ ക്ലിപ്പ് വൈറല്‍