'സ്വപ്‍നത്തിലേക്കുള്ള യാത്ര', വൈകാരികമായ കുറിപ്പും ഫോട്ടോകളും പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ലക്ഷ്യത്തിലേക്കുള്ള യാത്രയെ പ്രതിഫലിപ്പിക്കുന്നതാണ് ആ ചിത്രങ്ങള്‍ എന്ന് ഉണ്ണി മുകുന്ദൻ.

Unni Mukundan share his photo and emotional note

ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതാണ് 'മാളികപ്പുറം'. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ തന്റെ സ്വപ്‍നത്തിലേക്കുള്ള യാത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു. ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ വളരെ സന്തോഷവനായിരുന്നു അപ്പോള്‍.  എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും വലിയ നന്ദി പറയുന്നു. ഞാൻ കണ്ട വലിയ സ്വപ്‍നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്‍നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും യാഥാര്‍ഥ്യമാക്കാനും ഉള്ളതാണ്. 'മാളികപ്പുറം' എന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയം സ്‍പര്‍ശിക്കാനും ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ്. സ്‍പനം കാണുക, ലക്ഷ്യം നേടുക എന്നും ഉണ്ണി മുകുന്ദൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു.

പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'കല്യാണി' എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറ'ത്തില്‍ ദേവനന്ദയും ശ്രീപദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാ സംവിധാനം സുരേഷ് കൊല്ലവും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സഞ്‍ജയ് പടിയൂരും ആണ് . വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.  ലൈൻ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, സൗണ്ട് ഡിസൈനിംഗ് എം ആര്‍ രാജകൃഷ്‍ണൻ, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂംസ് അനില്‍ ചെമ്പൂര്‍, കൊറിയോഗ്രാഫി ഷെറിഫ്, ഗാനരചന സന്തോഷ് വര്‍മ, ബി കെ ഹരിനാരായണൻ, പിആര്‍ഒ മഞ്‍ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

Latest Videos
Follow Us:
Download App:
  • android
  • ios