ട്രംപിന്റെ വിജയം: അദാനിയുടെ കണ്ണുകൾ യുഎസിലേക്ക്, വൻ നിക്ഷേപ പ്രഖ്യാപനവുമായി ​ഗൗതം അദാനി

രു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദാനി വ്യക്തമാക്കന്നു

Gautam Adani plans to invest  10 billion dollar in US energy infrastructure

വാഷിംഗ്‌ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ അനായാസമായ ട്രംപിന്റെ വിജയത്തിന് പിന്നാലെ യുഎസിൽ വൻ നിക്ഷേപ പ്രഖ്യാപനവുമായി ​ഗൗതം അദാനി. അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ്‍ ഡോളറിൻ്റെ നിക്ഷേപമാണ്  ഇന്ത്യൻ വ്യവസായി അദാനി പ്രഖ്യാപിച്ചത്.

15,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഊർജ, അടിസ്ഥാന സൗകര്യ മേഖലകളിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ചെയർമാൻ ഗൗതം അദാനി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

എന്നാല്‍ എന്ത് പദ്ധതിയാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നോ, എപ്പോഴത്തേക്ക് ഈ നിക്ഷേപം നടത്തുമെന്നോ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇതിലൂടെ 15,000 പേർക്ക് ജോലി ലഭിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവ സമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി എക്സില്‍ കുറിച്ചു.

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തെ അഭിനന്ദിച്ച അദാനി, ഊർജ സുരക്ഷയും പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന അമേരിക്കൻ പദ്ധതികളിൽ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഗ്രൂപ്പ് സന്നദ്ധമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദാനി വ്യക്തമാക്കന്നു.

Read more: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; തന്‍റെ പ്രവചനം തെറ്റിച്ചത് തെറ്റായ വിവരങ്ങൾ, എലോൺ മസ്കിനെ പഴിചാരി അലൻ ലിച്മാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios