'ബാല തന്നെയാണ് കോടതി'; പിന്തുണച്ച് തരുൺ മൂർത്തി, കമന്റുകൾക്ക് രസകരമായ മറുപടിയും
കഴിഞ്ഞ ദിവസം രാത്രിയാണ് ബാല അജു അലക്സിന്റെ വീട്ടിൽ പോകുന്നത്. ഇവിടെ വച്ച് തോക്ക് കാട്ടി ബാല ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.
ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് എന്ന യുട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബാലയെ പിന്തുണച്ച് സംവിധായകൻ തരുൺ മൂർത്തി. ബാല തന്നെയാണ് കോടതിയെന്ന് പറഞ്ഞ തരുൺ, ഓണ്‍ലൈൻ വഴി മോശം പറയുന്നവർക്കെതിരെ ഈ നാട്ടിൽ നിയമം ഇല്ലെങ്കിൽ ഇതൊക്കെ തന്നെയാണ് കോടതിയെന്നും പറയുന്നു.
'ബാല തന്നെയാണ് കോടതി. NB : Online/ offline verbal diarrhea കൾക്ക് ഈ നാട്ടിൽ നിയമം ഇല്ലേൽ ഇതൊക്കെ തന്നെയാണ് കോടതി..!!!!', എന്നാണ് തരുൺ മൂർത്തി കുറിച്ചത്. ഒപ്പം #nextchestnumberplease എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് തരുണിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
'Post ഇട്ടതും മുഖവും പേരും ഇല്ലാത്ത ഫേക്ക് profile കൾ തെറി വിളിയും ആയി വന്നിട്ടുണ്ട്... വന്നതിനെ എല്ലാം കുത്തി ഇരുന്ന് ബ്ലോക്ക് ചെയുന്നുണ്ട്..ആരേലും ഒരു തോക്ക് തരുമോ പ്ലീസ്', എന്നാണ് തനിക്ക് എതിരെ വന്ന കമന്റുകളെ കുറിച്ച് തരുൺ മൂർത്തി കുറിച്ചത്. പിന്നാലെ വന്ന സപ്പോർട്ട് കമന്റുകൾക്ക് മാസ് മറുപടിയും സംവിധായകൻ നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ബാല അജു അലക്സിന്റെ വീട്ടിൽ പോകുന്നത്. ഇവിടെ വച്ച് തോക്ക് കാട്ടി ബാല ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയും ഉണ്ടായിരുന്നുവെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു പറയുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദറിന്‍റെ പരാതിയിന്‍ ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.
'മുലയൂട്ടൽ ആരംഭിച്ചതോടെ 15 കിലോ ഭാരം കുറഞ്ഞു, പുറത്തുപോകുമ്പോൾ ആശങ്കയാണ്'; സന ഖാൻ
താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാൾ താമസിക്കുന്ന സ്ഥലത്ത് പോയതെന്നും ആണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചു. മനസ് തകര്‍ന്നുപോയെന്നും ബാല പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..