കണ്ണൻമൂലയിലെ വീട്ടിലേക്ക് ഒരുകൂട്ടം നായികമാര്‍; പ്രായമാകാത്ത ഓര്‍മകളുമായി എത്തിയവരെ ചിരിയോടെ സ്വീകരിച്ച് മധു

ഓർമ്മൾക്കും പ്രായമാവില്ലല്ലോ എന്ന ഓര്‍മപ്പെടുത്തൽ ബാക്കിയായി. പ്രിയ നടനെ കണ്ട് അവര്‍ മടങ്ങി. 

actor Madhu meets  old heroines rare moment s from his home

ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. ആ നായകൻ മറ്റാരുമല്ല, മലയാളത്തിന്റെ കാരണവർ മധുവിനെ തേടിയാണ് പഴയകാല നടിമാരെത്തിയത്. കെആർവിജയയും റോജ രമണിയും ഉഷാകുമാരിയും അടക്കമുള്ളവരായിരുന്നു അതിഥികൾ. ഒപ്പം അഭിനയിച്ച നടിമാർക്കിടയിൽ പഴയ ഓർമ്മകൾ പറഞ്ഞിരിക്കുമ്പോൾ നടൻ മധുവിന് പ്രായം നന്നേ കുറവെന്ന് തോന്നിക്കും. 

നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസത്തെ കാണാൻ കണ്ണൻമൂലയിലെ വീട്ടിലേക്കാണ് ഇവര്‍ എത്തിയത്യ പതിറ്റാണ്ടുകൾക്ക് മുമ്പേ ഒപ്പം അഭിനയിച്ച നടിമാര്‍. ഒരു നിമിഷത്തേക്ക് മധു ജീവിതം ചിത്രത്തിലെ പഴയ രാജനായി. പഴയ രാധയായി കെആർ വിജയ. അങ്ങനെ ഓര്‍മകളുടെ ചെല്ലം തുറന്ന് അവര്‍ കഥകൾ പറ‍ഞ്ഞു.

actor Madhu meets  old heroines rare moment s from his home

അങ്ങനെ ഓരോരുത്തർക്കും പറയാൻ പല ഓർമ്മകളുണ്ട്. കെ ആർ വിജയക്കൊപ്പം, റോജ രമണി, രാജശ്രീ, ഉഷാകുമാരി, ഹേമ ചൗധരി, സച്ചു, റീന, ഭവാനി തുടങ്ങിയ നടിമാര്‍ക്കെല്ലാം മലയാളത്തിന്റെ മഹാനടനെ കാണാനെത്തിയപ്പോൾ ഏറെയുണ്ടായിരുന്നു പറയാനും ചിരിക്കാനും കേൾക്കാനുമെല്ലാം. കണ്ടു, ഏറെ നേരം വിശേഷം പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം മധു തനത് ശൈലയിയിൽ മറുപടിയും നൽകി. കഥാപാത്രങ്ങൾക്ക് മാത്രമല്ല, ഓർമ്മൾക്കും പ്രായമാവില്ലല്ലോ എന്ന ഓര്‍മപ്പെടുത്തൽ ബാക്കിയായി. പ്രിയ നടനെ കണ്ട് അവര്‍ മടങ്ങി. 

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം; 'എന്ന് സ്വന്തം പുണ്യാളൻ' ജനുവരി 10ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios