Asianet News MalayalamAsianet News Malayalam

'ഈ ഹോളിവുഡ് ചിത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്': കൽക്കി 2898 എഡി സംവിധായകന്‍ വെളിപ്പെടുത്തുന്നു

ചിത്രത്തിന്‍റെ സംവിധായകന്‍ നാഗ് അശ്വിൻ കല്‍ക്കി 2898 എ‍ഡി  നിർമ്മാണ സമയത്ത് രണ്ട് ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. 

Nag Ashwin was inspired by these Hollywood films for Kalki 2898 AD vvk
Author
First Published Jul 8, 2024, 4:10 PM IST | Last Updated Jul 8, 2024, 4:23 PM IST

കൊച്ചി: സയൻസ് ഫിക്ഷൻ മിത്തോളജിക്കല്‍ സിനിമ കൽക്കി 2898 എഡി ബോക്‌സ് ഓഫീസിൽ ആധിപത്യം സൃഷ്ടിക്കുകയാണ്. ആഗോള ബോക്സോഫീസില്‍ ചിത്രം 900 കോടി കടന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.  ചിത്രത്തിന്‍റെ സംവിധായകന്‍ നാഗ് അശ്വിൻ കല്‍ക്കി 2898 എ‍ഡി  നിർമ്മാണ സമയത്ത് രണ്ട് ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. 

അടുത്തിടെ സൂംമിന് നല്‍കിയ ഒരു അഭിമുഖത്തിൽ അശ്വിൻ പറഞ്ഞത് ഇതാണ് “മാർവൽ സിനിമകൾ കണ്ടാണ് വളർന്നത്. പ്രഭാസിന്‍റെ കഥാപാത്രത്തെ സംബന്ധിച്ച് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്ന ചിത്രത്തിലെ ക്യാരക്ടറുമായാണ് സാമ്യം. അയൺ മാനെക്കാള്‍  കൂടുതൽ സ്വാധീനം ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയിലെ ക്യാരക്ടര്‍ ചെലുത്തിയിട്ടുണ്ട്. തീർച്ചയായും സ്റ്റാർ വാർസ് ഒരു വലിയ സ്വാധീനമാണ്. എനിക്ക് സ്റ്റാർ വാർസ് ഇഷ്ടമാണ്, അതിനാൽ അത് ഉപബോധത്തില്‍ ഞാന്‍ ഉണ്ടാക്കുന്ന ചിത്രത്തിന്‍റെ സൗന്ദര്യാത്മകതയുടെ ഭാഗമാണ് അത്" നാഗ് അശ്വിന്‍ പറഞ്ഞു.

ഹാരി പോട്ടര്‍ സിനിമയിലെ മുഖ്യ വില്ലന്‍ ലോർഡ് വോൾഡ്‌മോർട്ടിൽ നിന്നാണ് കമൽഹാസന്‍റെ കഥാപാത്രത്തെ പ്രചോദനം എന്ന ഫാന്‍ തിയറി നിഷേധിച്ച നാഗ് അശ്വിൻ കൂട്ടിച്ചേർത്തു, "ഞങ്ങളുടെ റഫറന്‍സ് ഈ പഴയ ടിബറ്റൻ സന്യാസിമാരായിരുന്നു, അവർക്ക് 120-130 വയസ്സ് പ്രായമുണ്ട്. കമൽ ഹാസൻ സാര്‍ എപ്പോഴും ഓസ്‌കാർ വൈൽഡിന്‍റെ 1890-ലെ ദാർശനിക നോവലായ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേയിൽ നിന്നുള്ള ഡോറിയന്‍റെ ഛായാചിത്രം പരാമർശിക്കാറുണ്ടായിരുന്നു"

എന്നാല്‍ കല്‍ക്കി 2898 എഡിയില്‍ വിനയ് കുമാറിന്‍റെ സിറിയസ് എന്ന കഥാപാത്രം  ഹാരി പോട്ടർ കഥാപാത്രമായ  ഗാരി ഓൾഡ്മാൻ അവതരിപ്പിച്ച സിറിയസ് ബ്ലാക്കില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് നാഗ് അശ്വന്‍  പരാമർശിച്ചു.

നേരത്തെ ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെനിസ് വില്ലെന്യൂവിന്‍റെ 2021ലെ ചിത്രമായ ഡ്യൂണുമായി കൽക്കി 2898 എഡിയുടെ താരതമ്യത്തെക്കുറിച്ച് അശ്വിൻ പ്രതികരിച്ചിരുന്നു. “സിനിമ വരുന്നതിന് തൊട്ടുമുമ്പ് വരെ ഞാൻ ഡ്യൂൺ വായിച്ചിട്ടില്ല. അതൊരു മനോഹരമായ സൃഷ്ടിയാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു വലിയ സ്റ്റാർ വാർസ് ആരാധകനാണ്. അതിനാൽ ഞാൻ ചെയ്യുന്നതില്‍ ചില റഫറന്‍സുകള്‍ വന്നേക്കാം" നാഗ്  അശ്വിൻ പറഞ്ഞു.

കളക്ഷനില്‍ 106 ശതമാനം വര്‍ദ്ധനവ്; ശനിയാഴ്ച തൂക്കി കല്‍ക്കി 2898 എഡി; ഞെട്ടിച്ചത് ഹിന്ദി മേഖല

'ദര്‍ശന്‍ നല്ലവന്‍ സഹായി, അങ്ങനെ ചെയ്യില്ല' : ആരോപണങ്ങൾ വിശ്വസിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് സുമലത

Latest Videos
Follow Us:
Download App:
  • android
  • ios