Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിനെതിരെ ആദ്യ ടി20ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, പകരക്കാരനുമായി

തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഗ്വാളിയോറില്‍ കളിക്കാന്‍ സാധ്യതയില്ല.

indian star all rounder set to miss t20 series against bangladesh
Author
First Published Oct 5, 2024, 10:10 PM IST | Last Updated Oct 5, 2024, 10:10 PM IST

മുംബൈ: ബംഗ്ലദേശിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ശിവം ദുബെ പുറത്ത്. നാളെ ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ ടി20 നടക്കാനിരിക്കെയാണ് പുറം വേദനയെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയത്. പകരക്കാരനായി തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഗ്വാളിയോറില്‍ രാവിലെ തിലക് വര്‍മ ടീമിനൊപ്പം ചേരും. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയെയും ബൗളിംഗ് ഓപ്ഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഗ്വാളിയോറില്‍ കളിക്കാന്‍ സാധ്യതയില്ല. പകരം ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയേറെയാണ്. അതുമല്ലെങ്കില്‍ റിയാന്‍ പരാഗിന് അവസരം ലഭിച്ചേക്കും. അതേസമയം, മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു.

രഞ്ജി ട്രോഫിക്കായി സഞ്ജു കേരള ടീമില്‍ തിരിച്ചെത്തുമോ? മാറ്റിനിര്‍ത്താന്‍ ഒരേയൊരു കാരണം മാത്രം!

സഞ്ജുവാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. അഭിഷേകും സഞ്ജുവും വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരങ്ങളാണ്. ഇരുവരും മികച്ച തുടക്കം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് കളികളില്‍ ഒന്നില്‍ ഓപ്പണറായും മറ്റൊന്നില്‍ മൂന്നാം നമ്പറിലും അവസരം കിട്ടിയെങ്കിലും സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല.

ബംഗ്ലാദേശിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ് / നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

Latest Videos
Follow Us:
Download App:
  • android
  • ios