2024 ല്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ലിസ്റ്റില്‍ ഒരേയൊരു മലയാള ചിത്രം!
ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കളില്‍ നിന്നുള്ള പേജ് വ്യൂസ് അനുസരിച്ച് തയ്യാറാക്കപ്പെട്ട ലിസ്റ്റ്
ബാഹുബലിക്ക് ശേഷമാണ് പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം സിനിമാരംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയത്. ഒരു തെന്നിന്ത്യന്‍ സിനിമ ഇത്തരത്തില്‍ ഇന്ത്യയൊട്ടാകെ സ്വീകരിക്കപ്പെടുന്നത് അത് ആദ്യമായിട്ടായിരുന്നു. ഒടിടിയുടെ കൂടെ വരവോടെ സിനിമകള്‍ കാണാന്‍ ഭാഷ ഒരു തടസമല്ലാതായി മാറി. ഏത് ഭാഷയിലും പുതുതായെത്തുന്ന ശ്രദ്ധേയ സിനിമകളെക്കുറിച്ച് ഇന്ന് ഒരു ഇന്ത്യന്‍ സിനിമാപ്രേമിക്ക് ധാരണയുണ്ട്. 2024 ല്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന 20 ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റ് ആണിത്. ഹിന്ദിയില്‍ നിന്ന് എട്ടും തെലുങ്കില്‍ നിന്ന് അഞ്ചും ചിത്രങ്ങളുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഒരു ചിത്രവുമുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് പട്ടികയിലെ ഒരേയൊരു മലയാള ചിത്രം. 13-ാം സ്ഥാനത്താണ് ഈ ചിത്രം. ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കളില്‍ നിന്നുള്ള പേജ് വ്യൂസ് അനുസരിച്ച് അവര്‍ പുറത്തുവിട്ട ലിസ്റ്റ് ആണിത്.
2024 ല്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന 20 ഇന്ത്യന്‍ സിനിമകള്‍
1. ഫൈറ്റര്‍- ഹിന്ദി
2. പുഷ്പ 2- തെലുങ്ക്
3. വെല്‍കം ടു ദി ജംഗിള്‍- ഹിന്ദി
4. സിംഗം എഗെയ്ന്‍- ഹിന്ദി
5. കല്‍കി 2898 എഡി- തെലുങ്ക്
6. ബഗീര- കന്നഡ
7. ഹനു മാന്‍- തെലുങ്ക്
8. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍- ഹിന്ദി
9. കങ്കുവ- തമിഴ്
10. ദേവര പാര്‍ട്ട് 1- തെലുങ്ക്
11. ഛാവ- ഹിന്ദി
12. ഗുണ്ടൂര്‍ കാരം- തെലുങ്ക്
13. മലൈക്കോട്ടൈ വാലിബന്‍- മലയാളം
14. മെറി ക്രിസ്മസ്- ഹിന്ദി, തമിഴ് (ദ്വിഭാഷ)
15. ക്യാപ്റ്റന്‍ മില്ലര്‍- തമിഴ്
16. തങ്കലാന്‍- തമിഴ്
17. ഇന്ത്യന്‍ 2- തമിഴ്
18. യോദ്ധ- ഹിന്ദി
19. മേം അടല്‍ ഹൂം- ഹിന്ദി
20. ജിഗ്ര- ഹിന്ദി
ALSO READ : മലയാളത്തിലെ 80 കോടി ക്ലബ്ബില്‍ എത്ര സിനിമകള്‍? മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ ആരൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം