Asianet News MalayalamAsianet News Malayalam

റിലീസിന്‍റെ 43-ാം ദിവസം, 'കാതല്‍' ഇന്ന് ഒടിടിയില്‍ കാണാനാവുമോ? വസ്‍തുത അറിയിച്ച് മമ്മൂട്ടി

നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രം

kaathal the core ott release tonight through amazon prime video mammootty jyotika jeo baby nsn
Author
First Published Jan 4, 2024, 7:30 PM IST | Last Updated Jan 4, 2024, 7:30 PM IST

കഴിഞ്ഞ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍: ദി കോര്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രം തിയറ്ററുകളിലെത്തിയത് നവംബര്‍ 23 ന് ആയിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ മുതല്‍ നിറഞ്ഞ കൈയടികളാണ് ചിത്രത്തിന് ലഭിച്ചത്. 

ചിത്രം കഴിഞ്ഞ ദിവസം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ പണം മുടക്കി കാണാനും വാങ്ങാനും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് മാത്രമായിരുന്നു ഈ അവസരം. ചിത്രം പ്രൈമില്‍ലൂടെത്തന്നെ ഇന്ത്യയിലുള്ള പ്രേക്ഷകര്‍ക്കും നാളെ മുതല്‍ കാണാനാവുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രം ഇന്ന് രാത്രി തന്നെ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാകും. മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

മാത്യു ദേവസി എന്ന സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഓമനയായി എത്തിയത് ജ്യോതികയാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രവുമാണ് ഇത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. ചിത്രം ഒടിടിയില്‍ എത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അണിയറക്കാര്‍. ഒടിടി റിലീസിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം കാര്യമായി എത്തും.

ALSO READ : 'അത് വിജയ്‍യെയും ആരാധകരെയും ഒരുപോലെ വിഷമിപ്പിച്ചു'; ചെരുപ്പേറില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജയ് മക്കള്‍ ഇയക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios